HOME
DETAILS

കന്നടക്കാറ്റില്‍ കോണ്‍ഗ്രസ് ആടിയുലഞ്ഞു; ജെഡിഎസിനും ബിജെപിക്കും മുന്നേറ്റം

  
backup
May 15 2018 | 08:05 AM

national-15-05-18bjp-in-karnataka

ബംഗളൂരു: കോണ്‍ഗ്രസ് പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ണാടക നിയമസഭ വിധിയെഴുത്ത്. 222 മണ്ഡലങ്ങളിലെ ലീഡ് നില വ്യക്തമായപ്പോള്‍ 104 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. 78 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 37 മണ്ഡലങ്ങളില്‍ ജെഡിഎസും മുന്നിട്ടു നില്‍ക്കുന്നു. മൂന്നിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികളും മുന്നിട്ടുനില്‍ക്കുന്നു.

ആറു മേഖലകളിലും ബി.ജെ.പിക്കാണ് മുന്നേറ്റം. ജെ.ഡി.എസ് ശക്തി തെളിയിച്ചു.

ബംഗളൂരു നഗരത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്. തീരദേശ മേഖലയില്‍ ബി.ജെ.പി മുന്നിലാണ്. മൈസൂര്‍ മേഖലയിലാകട്ടെ ജെ.ഡി.എസാണ് ലീഡ് ചെയ്യുന്നത്.

2013ല്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബി.ജെ.പിയും ജെ.ഡി.എസും 40 വീതം സീറ്റുകളില്‍ വിജയിച്ചു.


കക്ഷിനില- 2018

കോണ്‍ഗ്രസ്- 75
ബിജെപി- 105
ജെഡിഎസ്- 39
മറ്റുള്ളവര്‍- 03


കക്ഷിനില- 2013

കോണ്‍ഗ്രസ്- 122
ബിജെപി- 40
ജെഡിഎസ്- 40
മറ്റുള്ളവര്‍- 12


രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു. എന്നാല്‍ ബദാമിയില്‍ ലീഡ് ചെയ്യുന്നുണ്ട്.

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദിയൂരപ്പ് ശിക്കാരിപ്പുരയില്‍ വിജയിച്ചു- 35397 വോട്ടിന്റെ ഭൂരിപക്ഷം.

ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി രാമനഗരയില്‍ വിജയിച്ചു.


കഴിഞ്ഞ തവണത്തേക്കാള്‍ 50 ല്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു. ലിംഗായത്തുകളും കോണ്‍ഗ്രസിനെ തുണച്ചില്ല. ലിംഗായത്ത് മേഖലയില്‍ നേട്ടം കൊയ്തത് ബിജെപി.


മലയാളികള്‍ക്കു ജയം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളികളായ മൂന്നു സ്ഥാനാര്‍ഥികള്‍ക്കു വിജയം. കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച കെ.ജെ ജോര്‍ജ്, എന്‍.എ ഹാരിസ്, യു.ടി ഖാദര്‍ എന്നിവരാണ് വിജയിച്ചത്.


ജെഡിഎസുമായി സഖ്യം ഉണ്ടാക്കാത്തത് കോണ്‍ഗ്രസിനു പറ്റിയ പിഴവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരം വിജയിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അവിടെ സര്‍ക്കാര്‍ വിരുദ്ധവികാരം ഇല്ലെന്നാണ് പാര്‍ട്ടി കരുതിയതെന്നും ചെന്നിത്തല പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago