റാഗിങ് നിരോധിക്കാന്‍ ദേശീയതലത്തില്‍ നടപടി വേണമെന്ന് വനിതാ കമ്മിഷന്
കോഴിക്കോട്: റാഗിങ് പൂര്‍ണമായി നിരോധിക്കാന്‍ ദേശീയതലത്തില്‍ നടപടി കൈക്കൊള്ളണമെന്നു വനിതാ കമ്മിഷന് അധ്യക്ഷ കെ.സി.റോസക്കുട്ടി ടീച്ചര്‍. ഗുല്‍ബര്‍ഗിലെ നഴ്സിങ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ഇതിനായി ദേശീയ വനിതാകമ്മിഷനും വനിതാമന്ത്രാലയത്തിലേക്കും ശുപാര്‍ശ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റാഗിങ് നിരോധിക്കുന്നതിനൊപ്പം ഓരോ കോളജിലും ആന്റി റാഗിങ് കമ്മിറ്റികള്‍ രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും വേണം. റാഗിങ് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അധികൃതരും തയാറാകണം. കര്‍ണാടകയിലെ വനിതാകമ്മിഷനുമായി ബന്ധപ്പെട്ടതായും അവര്‍ ഗുല്‍ബര്‍ഗയിലെ സ്ഥാപനം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചതായും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. അശ്വതിയുടെ ചികിത്സയ്ക്കും കേസ് നടത്തിപ്പിനും വനിതാ കമ്മിഷന് പൂര്‍ണ സഹായം വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."