ഗസ്സ വെടിവയ്പ്പ്: യു.എസ്, ഇസ്റാഈല്‍ അംബാസഡര്‍മാരെ തിരിച്ചുവിളിച്ച് തുര്‍ക്കി
അങ്കാറ: ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിയ വെടിവയ്പ്പില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് തുര്‍ക്കി. ഇസ്റാഈല്‍, യു.എസ് അംബാസഡര്‍മാരെ തിരിച്ചുവിളിച്ചാണ് തുര്‍ക്കി പ്രതിഷേധം അറിയിച്ചത്.
കൂട്ടക്കൊലയില്‍ ഇസ്റാഈലിനൊപ്പം യു.എസും കൂട്ടുകുടിയെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പറഞ്ഞു.
ഇസ്ലാമിക് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ (ഒ.ഐ.സി) അടിയന്തര യോഗവും തുര്‍ക്കി വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് തുര്‍ക്കിയില്‍ വന്‍ റാലിയും നടത്തി. നൂറുകണക്കിനാളുകളാണ് റാലിയില്‍ സംബന്ധിച്ചത്.
ഇസ്റാഈല്‍ കൂട്ടക്കൊലയാണ് നടത്തിയതെന്ന് തുര്‍ക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞു. ഇസ്റാഈലിന്റെയോ അമേരിക്കയുടെയോ ആരുടെ ഭാഗത്തു നിന്നായാലും ഈ കൂട്ടക്കൊലയെ അപലപിക്കുന്നുവെന്ന് ഉര്ദുഗാന് പറഞ്ഞു.
ഇസ്റാഈല്‍ അംബാസഡറെ പിരിച്ചുവിട്ടു
തുര്‍ക്കിയിലെ ഇസ്റാഈല്‍ അംബാസഡറെ പിരിച്ചുവിട്ടും ശക്തമായ പ്രതിഷേധം അറിയിച്ചു. തല്‍ക്കാലത്തേക്ക് തുര്‍ക്കി വിടണമെന്ന് അറിയിച്ചതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."