വര്‍ഗീയതയോടുള്ളമൃദുസമീപനം വലതുപക്ഷത്തിനു വിനയായി: സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി: വര്‍ഗീയതയോടുള്ള മൃദുസമീപനമാണ് വലതുപക്ഷത്തിന് വിനയായതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പെരുന്നയില്‍ 2016-17 വര്‍ഷത്തെ എന്‍.എസ്.എസ് ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതക്കെതിരായ ശക്തമായ വിധിയെഴുത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. എല്‍.ഡി.എഫ് സര്‍ക്കാരിനോടുള്ള എന്‍.എസ്.എസ് സമീപനം നയപരിപാടികള്‍ നിരീക്ഷിച്ചശേഷം വ്യക്തമാക്കും. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതി ലഭിക്കുന്ന ഭരണം കാഴ്ച്ചവയ്ക്കാന്‍ കഴിയണം. എന്‍.എസ്.എസ് മുന്നോട്ടുവച്ച ഒട്ടേറെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മുന്‍സര്‍ക്കാര്‍ തയാറായിട്ടുണ്ട്. ചിലതു നടപ്പാക്കാനാവാതെവന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കടുംപിടുത്തം മൂലമാണ്. ആവശ്യപ്പെടാതെതന്നെ കേന്ദ്രസര്‍ക്കാര്‍ ശിവഗിരിമഠത്തിന് സാമ്പത്തികസഹായം അനുവദിച്ചതിനുപിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."