കെ.എസ്.ആര്‍.ടി.സിയില്‍ പൊതുസ്ഥലംമാറ്റത്തിനു കരട് പട്ടികയിറങ്ങി
തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടിനു ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ പൊതുസ്ഥലംമാറ്റത്തിനുള്ള പട്ടികയിറങ്ങി. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക്, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലംമാറ്റ പട്ടിക ഇന്നലെ അഞ്ചിനാണ് പുറത്തിറങ്ങിയത്. എം.ഡി ടോമിന്‍ തച്ചങ്കരി വിദേശയാത്രയില്‍ ആയതിനാല്‍ ഭരണവിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് പട്ടിക പുറത്തിറക്കിയത്.
അപേക്ഷിച്ചവര്‍ക്കു പുറമേ ജീവനക്കാരുടെ എണ്ണം കൃത്യമാക്കുന്നതിനായുള്ള സ്ഥലംമാറ്റത്തിന്റെ പട്ടികയും പുറത്തിറക്കിയതില്‍ പെടുന്നു. സ്ഥലംമാറ്റത്തില്‍ ആക്ഷേപമുള്ളവര്‍ കാരണസഹിതം 19നകം പരാതി നല്‍കണം. പ്രൊട്ടക്ഷന്‍ ഉള്ള ജീവനക്കാരും അക്കാര്യം രേഖാമൂലം അറിയിക്കണം. അതിനു ശേഷമായിരിക്കും സ്ഥലംമാറ്റത്തിനുള്ള അന്തിമ പട്ടിക പുറത്തിറക്കുന്നത്.
738 ഡ്രൈവര്‍മാരെയാണ് സ്ഥലംമാറ്റുന്നത്. അപേക്ഷിച്ച 307 കണ്ടക്ടര്‍മാരില്‍ പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ 278 പേരുടെ പട്ടിക തയാറായിട്ടുണ്ട്. 288 മെക്കാനിക്കുകള്‍ സ്വന്തം ഇഷ്ടപ്രകാരം സ്ഥലംമാറ്റം വാങ്ങി. 47 പേരെ അല്ലാതെയും സ്ഥംമാറ്റുന്നുണ്ട്. 77 യൂനിറ്റ് ഓഫിസര്‍മാരെയും 33 അസിസ്റ്റന്റുമാരെയും ഡിപ്പോകളിലെ ആവശ്യത്തിനനുസരിച്ച് വിന്യസിക്കും. സ്റ്റോര്‍ ജീവനക്കാരായ 52 പേര്‍ക്കും സ്ഥലംമാറ്റം നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."