HOME
DETAILS

മഹാദുരന്തത്തിന്റെ 70 വര്‍ഷങ്ങള്‍

  
backup
May 15 2018 | 22:05 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-70-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

ഓരോ മെയ് മാസവും അറബ്- മുസ്‌ലിം ലോകത്തിന് വേദന നിറഞ്ഞ ഓര്‍മകളുടേതാണ്. അന്നാണ്, കൃത്യമായി പറഞ്ഞാല്‍ 1948 മെയ് 15നാണ് അറബ് ലോകത്തിന്റെ ഹൃദയം പറിച്ചെടുത്ത് ഫലസ്തീനെ ജൂത സയണിസ്റ്റ് ലോബി തട്ടിപ്പറിക്കുന്നത്. ഫലസ്തീന്റെ ഭൂമിയിലൊരു ജൂതരാഷ്ട്രത്തിന് അധിനിവേശ ശക്തികള്‍ അംഗീകാരം നല്‍കുന്നത്. ആ നടുക്കുന്ന ഓര്‍മകളെ 'നക്ബ'(മഹാദുരന്തം) എന്ന് വിശേഷിപ്പിച്ചു അറബ് ലോകം. തുടര്‍ന്നങ്ങോട്ട് ഓരോ വര്‍ഷവും അറബ് ലോകം, പ്രത്യേകിച്ച് ഫലസ്തീനികള്‍ ലോകവ്യാപകമായി നക്ബദിനം ആചരിച്ചുവരുന്നു.
മെയ് 14ന് ബ്രിട്ടീഷ് ഭരണകൂടം ഫലസ്തീനുമേലുള്ള അധികാരം ഉപേക്ഷിച്ചുപോയി. തൊട്ടടുത്ത ദിവസം തന്നെ വേള്‍ഡ് സയണിസ്റ്റ് ഓര്‍ഗനൈസേഷന്റെ തലവനായിരുന്ന ഡെവിഡ് ബെന്‍ ഗുര്യോന്‍ ഇസ്‌റാഈല്‍ രാഷ്ട്രത്തിന്റെ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് അദ്ദേഹം രാഷ്ട്രത്തിന്റെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. ഇസ്‌റാഈലികള്‍ സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന ഈ ദിവസം നക്ബദിനം(ദുരന്തദിനം) ആയാണ് ഫലസ്തീനികള്‍ ആചരിക്കുന്നത്.
ആദ്യമായി ഇസ്‌റാഈല്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയത് സോവിയറ്റ് യൂനിയനാണ്. അധികം വൈകാതെ അമേരിക്കയും സോവിയറ്റ് യൂനിയന്റെ പാത പിന്തുടര്‍ന്നു.
മെയ് 16ന് അറബ്‌ലോകത്തിന്റെ ചരിത്രം മാറ്റിമറിച്ച അറബ്- ഇസ്‌റാഈലി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈജിപ്ത്, സിറിയ, ജോര്‍ദാന്‍, സഊദി അറേബ്യ, ഇറാഖ്, ലബനാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഇസ്‌റാഈലിനെതിരേ യുദ്ധം പ്രഖ്യാപിച്ചത്. എന്നാല്‍, വേണ്ടത്ര സൈനിക സജ്ജീകരണങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതിരുന്ന അറബ്‌സേന ഇസ്‌റാഈല്‍ സൈന്യത്തില്‍നിന്ന് കനത്ത തിരിച്ചടി ഏറ്റുവാങ്ങി. ഏപ്രില്‍ മാസം ഇരുസൈന്യങ്ങളും താല്‍ക്കാലിക സന്ധിക്കു തയാറായി. അങ്ങനെ നേരത്തേ ഐക്യരാഷ്ട്രസഭ അനുവദിച്ചിരുന്നതിനെക്കാള്‍ 50 ശതമാനം കൂടുതല്‍ ഭൂമി ഫലസ്തീനില്‍നിന്ന് ഇസ്‌റാഈല്‍ തട്ടിയെടുത്തു.
പിന്നീടുള്ള ഫലസ്തീന്റെ ചരിത്രം കടുത്ത യാതനകളും പീഡനങ്ങളും നിറഞ്ഞതായിരുന്നു. ജൂതരാഷ്ട്രം നിലവില്‍വന്നതോടെ 7,50,000 ഫലസ്തീനികള്‍ സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടു. സ്വന്തം നാടും വീടും ഉപേക്ഷിച്ച് അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി അലഞ്ഞുനടന്നു. 1948നും 1951നുമിടയില്‍ ഏഴു ലക്ഷത്തോളം ജൂതന്മാരാണ് ഫലസ്തീനികള്‍ ആട്ടിപ്പുറത്താക്കപ്പെട്ട ഇടങ്ങളില്‍ കുടിയേറിയത്. ഘട്ടംഘട്ടമായി ഇസ്‌റാഈല്‍ ഭരണകൂടം ഫലസ്തീന്റെ ഭൂമികള്‍ ഒന്നൊന്നായി കവര്‍ന്നെടുത്തുകൊണ്ടിരുന്നു. ഐക്യരാഷ്ടസഭയുടെ ശക്തമായ മുന്നറിയിപ്പ് മറികടന്നും ഗോലാന്‍ കുന്നുകളിലും വെസ്റ്റ് ബാങ്കിലുമൊക്കെ അനധികൃത ജൂതകുടിയേറ്റം തുടര്‍ന്നുകൊണ്ടിരുന്നു.
പലതവണയായി അറബ് രാഷ്ട്രങ്ങളും ഇസ്‌റാഈലും വീണ്ടും ഏറ്റുമുട്ടി. ഗസ്സയിലും റാമല്ലയിലും ഇസ്‌റാഈല്‍ നിരവധിതവണ മിസൈലുകള്‍ വര്‍ഷിച്ചു. പതിനായിരക്കണക്കിനു ജനങ്ങള്‍ക്കാണു സ്വന്തം നാടിനു വേണ്ടിയുള്ള ന്യായമായ പോരാട്ടത്തിനിടെ ജീവന്‍ വെടിയേണ്ടി വന്നത്.
ഏറ്റവുമൊടുവില്‍, പുണ്യഭൂമിയായ ജറൂസലം പൂര്‍ണമായി പിടിച്ചടക്കാനുള്ള നീക്കങ്ങള്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എംബസിമാറ്റ പ്രഖ്യാപനത്തോടെ തുടക്കംകുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്ക ജറൂസലമില്‍ എംബസി തുറന്ന് ആ ദൗത്യത്തിന് ഔദ്യോഗിക അംഗീകാരവും നല്‍കിക്കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  20 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  20 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago