HOME
DETAILS
MAL
കരുവാരക്കുണ്ടില്‍ കോണ്‍ഗ്രസ് അവിശ്വാസത്തിന്
backup
March 18 2017 | 19:03 PM
കരുവാരകുണ്ട്: മുസ്ലിംലീഗ് ഭരണത്തിനെതിരേ അവിശ്വാസപ്രമേയം നല്കുമെന്നു കോണ്‍ഗ്രസ്. സി.പി.എമ്മുമായി സഹകരിക്കാന്‍ തയാറാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി നേതാക്കളായ വി. ആബിദലി, വി. ഷബീര്‍ അലി, കുര്യച്ചന് എന്നിവര്‍ പറഞ്ഞു.
ഭരണകാര്യങ്ങളില്‍ ലീഗ് പക്ഷപാത സമീപനവും ഏകാധിപത്യവും കാണിക്കുന്നെഅന്ന് ആരോപിച്ചാണ് നീക്കം. അതേസമയം, കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കുന്നപക്ഷം അവരുമായി ചര്ച്ചയകാമെന്നാണ് സി.പി.എം നിലപാട്. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ലീഗ് ഒന്‍പത്, കോണ്‍ഗ്രസ് ഏഴ്, സി.പി.എം അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."