HOME
DETAILS
MAL
തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര പരിശീലനം
backup
May 16 2018 | 05:05 AM
കോഴിക്കോട്: സുഗന്ധവ്യഞ്ജനങ്ങളിലെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളെ കുറിച്ച് ചെലവൂരിലെ ദേശീയ തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര പരിശീലന പരിപാടി ഇന്ന് തുടങ്ങും.
ഈ മാസം 29 വരെയാണ് പരിശീലനം. കാര്‍ഷിക ശാസ്ത്രം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. എ.കെ സിങ് ഉദ്ഘാടനം ചെയ്യും.
ഫ്യൂച്ചര്‍ ഇന്ത്യ ട്രയാങ്കുലര്‍ ട്രെയ്‌നിങ് പദ്ധതിയുടെ ഭാഗമായി യു.എസ്.എ.ഐ.ഡി, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
ആഫ്രോ-ഏഷ്യന്‍ അടക്കമുള്ള 23 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."