നൂറു കേന്ദ്രങ്ങളില്‍ ത്വലബാ വിങ് പഠന ക്ലാസുകള്‍
വാവാട്: മത വിദ്യാഭ്യാസം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലയിലെ നൂറു കേന്ദ്രങ്ങളില്‍ ത്വലബാ വിങ് ജില്ലാ സമിതി പഠന ക്ലാസുകള്‍ സംഘടിപ്പിക്കും.
കാംപയിനിന്റെ ഉദ്ഘാടനം വാവാട് ദര്‍സില്‍ നടന്ന സംഗമത്തില്‍ നാസര്‍ ഫൈസി കൂടത്തായി നിര്‍വഹിച്ചു. സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷനായി.
അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അലി ഹുസൈന്‍ വാഫി അമ്പലക്കണ്ടി ക്ലാസിനു നേതൃത്വം നല്‍കി. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
കെ.സി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ എന്‍.ഐ.ടി സംസാരിച്ചു. തുടച്ചയായ നാലു വര്‍ഷം ത്വലബയില്‍ സേവനം ചെയ്ത ജില്ലാ കോഡിനേറ്റര്‍ അനീസ് കോട്ടത്തറക്ക് ജില്ലാ സമിതി ഉപഹാരം നല്‍കി.
ഇര്‍ഷാദ്, ആഷിഖ്, റാഷിദ് പുളിക്കല്‍, സവാദ് ബാലുശ്ശേരി സംബന്ധിച്ചു. ജില്ലാ കണ്‍വീനര്‍ റാഷിദ് പന്തിരിക്കര സ്വാഗതവും ഫാസില്‍ വാവാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."