HOME
DETAILS
MAL
സര്‍വകലാശാലയില്‍ കുറ്റാരോപിതരെ രക്ഷിക്കാന്‍ ശ്രമമെന്ന്
backup
March 18 2017 | 20:03 PM
കണ്ണൂര്‍: സര്‍വകലാശാല ഗണിതശാസ്ത്ര വകുപ്പ് മേധാവി ടി.വി രാമകൃഷ്ണനെതിരേയുള്ള പീഡന പരാതി പൊലിസ് അന്വേഷണത്തിനു വിടാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു കണ്ണൂര്‍ സര്‍വകലാശാല സ്റ്റാഫ് ഓര്ഗനൈസേഷന്. കുറ്റക്കാരനെ രക്ഷിക്കാ നും വിദ്യാര്‍ഥികളെ പൊലിസിനെ കൊണ്ടു ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനുമുള്ള നീക്കമാണിതെന്നു സംശയിക്കുന്നതായി സംഘടനാ നേതാക്കള്‍ ആരോപിച്ചു.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തിയ റിപ്പോര്‍ട്ടുണ്ടായിട്ടും വകുപ്പ് തല നടപടി എടുത്തിട്ടില്ലെന്ന സര്‍വകലാശാലയുടെ നടപടിയിലും ദുരൂഹതയുണ്ട്. സര്‍വകലാശാല അധികൃതരെ വിരട്ടി നിര്‍ത്തി രാമകൃഷ്ണനെ രക്ഷിച്ചെടുക്കാനുള്ള സിന്‍ഡിക്കേറ്റ് ശ്രമം പൊതുസമൂഹത്തില്‍ സര്‍വകലാശാലയെ അപഹാസ്യരാക്കിയിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."