ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊല: അക്രമിയുടെ ദൃശ്യം പൊലിസ് പുറത്തു വിട്ടു
ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയുടെ ദൃശ്യം പൊലിസ് പുറത്തുവിട്ടു. വെള്ളിയാഴ്ച രാവിലെ 6.35നും 6.45നും ഇടയിലാണ് യാത്രക്കാര്‍ നോക്കി നില്‍ക്കേ യുവതിയെ അക്രമി കൊലപ്പെടുത്തിയത്. പ്രതി നടന്നുവരുന്ന ദൃശ്യം പൊലിസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് പുറത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യമാണ് പൊലിസ് തെളിവായി സ്വീകരിച്ചിരിക്കുന്നത്.
ദൃശ്യത്തില്‍ യുവതിയ്ക്കു പിന്നാലെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള സൗരാഷ്ട്ര നഗര്‍ റോഡിലൂടെ പ്രതി നടന്നുവരുന്നതായി കാണുന്നു. ദൃശ്യം കാണിച്ച ഒരുകച്ചവടക്കാരന്‍ സ്വാതിയുമായി കലഹിച്ച ആള്‍ ഇതുതന്നെയാണെന്ന് പൊലിസിന് മൊഴി നല്‍കി. ആക്രമണത്തില്‍ യുവതി അലറിക്കരയുന്നത് കേട്ടെന്നും സ്ഥലത്തെത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടുവെന്നും റെയില്‍വേ സ്റ്റേഷനിലെ ഒരു കച്ചവടക്കാരന്‍ പൊലിസിന് മൊഴി നല്‍കി. ഇയാളാണ് റെയില്‍വേ അധികൃതര്‍ക്ക് വിവരം നല്‍കിയത്.
സ്റ്റേഷനില്‍ ആര്‍.പി.എഫിന്റെ സേവനമോ സി.സി.ടി.വി കാമറയോ ഇല്ലെന്ന് പൊലിസ് അറിയിച്ചു. അതുകൊണ്ടുതന്നെ പ്രതിയെ കണ്ടെത്തുന്നതിന് പുറത്തെ ദൃശ്യങ്ങള്‍ മാത്രമാണ് പൊലിസിന് സഹായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."