HOME
DETAILS

ഒരു കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും: തൊഴിലുറപ്പ് മിഷന്‍

  
backup
May 16 2018 | 07:05 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 

പാലക്കാട്: ഒരു കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അവലോകന യോഗം വിലയിരുത്തി. തൊഴില്‍ ദിനങ്ങള്‍ ഒരു കോടി ആക്കുന്നതിലൂടെ മൂന്ന് കോടി ലഭിക്കുമെന്നും കഴിഞ്ഞ വര്‍ഷം 51,52,559 തൊഴില്‍ ദിനങ്ങള്‍ (104 ശതമാനം) സൃഷ്ടിച്ചതിലൂടെ കേരളത്തില്‍ നടപ്പുവര്‍ഷം മെയ് വരെ ഒന്നാമതെത്താനും പാലക്കാട് ജില്ലക്കായി.
വിവിധ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പല മേഖലകളിലും ഒന്നാമതാണ്. തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലെ താല്‍പര്യം സ്ഥായിയായ ആസ്തികള്‍ സൃഷ്ടിക്കുന്നതില്‍ കാണിക്കേണ്ടതാണെന്നും ലേബര്‍ ബജറ്റില്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാമെന്നും പരമാവധി ആസ്തികള്‍ സൃഷ്ടിക്കാന്‍ കഴിയണമെന്നും സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ പി. ബാലചന്ദ്രന്‍ പറഞ്ഞു.
ആവര്‍ത്തന സ്വഭാവമില്ലാത്ത ജോലികള്‍ക്കാണ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേന്ദ്രഫണ്ട് ലഭിക്കുക.
വനവല്‍കരണം, ജലസമൃദ്ധി തുടങ്ങിയവയുമായി ബന്ധപ്പെട്ട് തൊഴിലുകള്‍ അതിനാല്‍ ഏപ്രില്‍, മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ നിര്‍വഹിച്ച് തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും തൊഴില്‍ കാര്‍ഡ് ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍മാരോട് യോഗം നിര്‍ദേശിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പിന്റെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 'ദശ കര്‍മ'പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കേന്ദ്രവും കേരളവും ചേര്‍ന്ന് പരമാവധി 200 തൊഴില്‍ ദിനങ്ങള്‍ നല്‍കും.
ലൈഫ് പദ്ധതിയിലേക്ക് സഹായവും സാധന സാമഗ്രി യൂനിറ്റ് സ്ഥാപിച്ച കട്ടിള, ജനല്‍ ഫ്രെയിം നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്യും.
സ്വയം സഹായ സംഘങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കി നല്‍കും (വാട്ടഷെഡ്). വൃഷ്ടി പ്രദേശത്ത് കുത്തൊഴുക്ക് തടയാന്‍ വാട്ടര്‍ റീചാര്‍ജ്, മഴക്കുഴി തുടങ്ങിയ പ്രവര്‍ത്തനങ്ങളും ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉപജീവന മാര്‍ഗമായി പശു തൊഴുത്ത്, ആട്ടിന്‍ കൂട്, കോഴിക്കൂട് എന്നിവയും പദ്ധതിയുടെ ഭാഗമായി നല്‍കും.
ജീവസമൃദ്ധി, വൃക്ഷത്തൈ നടലും പരിപാലനം (വര്‍ഷതാളം), നദികളുടെ പുനരുജ്ജീവനം, കുളം നിര്‍മാണം, മഴവെള്ള സംഭരണം ഭൂമിക്കടിയിലും മുകളിലും, വനവത്കരണം. റബ്ബര്‍, തെങ്ങ്, മാവ് തോട്ടങ്ങള്‍ നിര്‍മിക്കുക, തൊഴിലുറപ്പ് രേഖകള്‍ കൃത്യമായി സൂക്ഷിക്കുക എന്നിവയാണ് ദശ കര്‍മ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.
കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അധ്യക്ഷയായ പരിപാടിയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ ജില്ലാതല അവലോകന യോഗത്തില്‍ ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി.ഡി അനില്‍ ബാബു, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍, ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫിസര്‍മാര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago