ഷംസീര്‍ അലിയുടെ കുടുംബത്തിനു വേണം സുമനസുകളുടെ സഹായം
നരിക്കുനി: പന്നിക്കോട്ടൂര്‍ രാരോത്ത് മൊയ്തീന്‍കോയ-റംല ദമ്പതികളുടെ മകന് ഷംസീര്‍ അലിയുടെ (33) വിയോഗത്തോടെ അത്താണി നഷ്ടമായ കുടുംബം സുമനുസുകളുടെ സഹായം തേടുന്നു. പൊതുപ്രവര്‍ത്തന രംഗത്തു നിറഞ്ഞുനിന്നിരുന്ന ശംസീര്‍ കഴിഞ്ഞ എപ്രില്‍ 19നാണ് വാഹനാപകടത്തില്‍ മരിച്ചത്. പ്രായമായ മാതാവും പിതാവും ഭാര്യയും അഞ്ചു വയസു മാത്രം പ്രായമായ മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ യുവാവ്.
ദൈനംദിന ജീവിതവും അടച്ചുറപ്പുള്ള വീടും മകന്റെ വിദ്യാഭ്യാസവും ചോദ്യചിഹ്നമായി നില്ക്കുന്നൃ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ഷംസീര്‍ അലി കുടുംബ സഹായ ഫണ്ടിന് രൂപം നല്‍കിയിട്ടുണ്ട്. എം.കെ രാഘവന് എം.പി, കാരാട്ട് റസാഖ് എം.എല്‍.എ, പുരുഷന് കടലുണ്ടി എം.എല്‍.എ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വബിത, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ബിനോയ്, ജില്ലാ പഞ്ചായത്തംഗം ഷക്കീല ടീച്ചര്‍ എന്നിവര്‍ രക്ഷാധികാരികളായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അക്കൗണ്ട് നമ്പര്‍: 1734101031136, കഎടഇ കോഡ് - CNRB0001734.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."