പാതിവെന്ത പക്ഷി
രീതി: പേര്‍ഷ്യയിലേക്കെന്നുരത്ത്: സാമ്യം
കാനനച്ചോലക്കകത്ത് കനിയും അരുവിനീര്‍ കുടിത്ത്
കാട്ടുവിഭവം തിന്ന് നിരവധി ജീവികളൊത്ത് അനവധി
കാലമായി കഴിയുന്നു ഞങ്ങള്‍ കാടിനകത്ത്
കാട്ടുടമയെന്നാണ് പേര് കാടു തന്നാണെന്റെ ഊര്
കാലം ഇതുവരെ ആരെയും എതിര്‍ത്തിട്ടില്ല അത് നേര് - എന്റെ
കരിഞ്ഞ ചിറക് നീ കണ്ടുവെന്നാല്‍ നിറയും കണ്ണീര്...
കശ്മലര്‍ തീയാലെറിഞ്ഞു കത്തിയാളി തീ പടര്‍ന്നു
കത്തിക്കരിഞ്ഞ പാതിച്ചിറകുമായി കാട്ടില്‍ കഴിയുന്നു - എന്റെ
കുഞ്ഞുമക്കള്‍ക്കെന്തു പറ്റി എന്നു തിരയുന്നു...
കത്തും തീജ്വാല പടര്‍ന്നു കായല്‍ അടിമുടി പാളിടുന്നു
കാട്ടുജീവികള്‍ ജീവനും കൊണ്ടോടിപ്പുളയുന്നു...ഒടുവില്‍
കുന്നുപോലെ പടര്‍ന്ന തീയില്‍ വെന്തു തീരുന്നു...
കാലമായ് നിങ്ങള്‍ കൈയേറി കാടുവെട്ടി ചോലമാറി
കത്തി കൊടുവാള്‍ തൂമ്പ കൊണ്ട് കിളച്ചു മുന്നേറി - ഞങ്ങള്‍
കൂര്‍ത്ത മലയുടെ ഗര്‍ത്തം തേടി തോറ്റു പിന്മാറി...
കാലമധികം നീങ്ങിയില്ല കൈയടക്കല്‍ നിര്‍ത്തിയില്ല
കഷ്ടം ഞങ്ങളെ വേദനകള്‍ നിങ്ങള്‍ കേട്ടില്ല - ഞങ്ങള്‍
കാടുവിട്ടിട്ടെവിടെ പോകണമെന്നു പറഞ്ഞില്ലാ...
കാട കോഴി പന്നി മലയണ്ണാനും കുരങ്ങും കാട്ടാടും മുയലും മാനും
കരടി ആന കാട്ടി കുറുക്കന്‍ കുയില് മയില് മൈന പാമ്പിന്‍
കൂട്ടമടക്കം ജീവിചിലതിനെ ചുട്ടതെന്തിന്നാ...
കാടും മല നിലനിന്നിടണ്ടേ കിണറിലുറവ കനിഞ്ഞിടണ്ടേ
കാലമനവധി ഭൂമി കുളിരാല്‍ പച്ചമരം വേണ്ടേ വെറുതേ
കോട്ട കെട്ടിയാല്‍ ഉള്ളില്‍ ജലമില്ലാതെ വരളണ്ടേ...
കിടങ്ങുകെട്ടി വേര്‍തിരിക്ക് കമ്പിയില്‍ നീ ഷോക്ക് വെക്ക്
കാണം നികുതി അടച്ച ഭൂമിയെ തരം തിരിച്ചേക്ക് - ഞങ്ങളെ
കഞ്ഞി വെണ്ണീറാക്കിടാതെ വെറുതെ വിട്ടേക്ക്...
കാടിനിയും കത്തുമെങ്കില്‍ ഗ്രഹം വെറുതെ കിട്ടുമെങ്കില്‍
കേറ്റിവിട്ടോ ഭൂമിയല്ലാത്തൊരു ഗ്രഹത്തേക്കു ഞങ്ങള്‍
കേണപേക്ഷിക്കുന്നു കത്തിക്കാതെ വിട്ടേക്ക്...
കണ്ട് നേരിട്ടു പറയാം കഴിയുകയില്ലെന്നറിയാം
കണ്ടത് വി.സി അഹമ്മദിന്‍ പാട്ട് വഴിയാ ഞങ്ങള്‍
കരഞ്ഞു പറയും കദന കഥയിലെ ഒടുവിലെ വരിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."