യാത്രകളില്‍ സ്ത്രീകള്‍ സ്വയം മുന്‍കരുതലെടുക്കണമെന്ന് മന്ത്രി ജി.സുധാകരന്
ആലപ്പുഴ: സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമുണ്ടെങ്കിലും ചില യാത്രകളില്‍ അവര്‍ സ്വയം മുന്‍ കരുതലെടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജനമൈത്രി പൊലിസിന്റെ സുരക്ഷാ പദ്ധതികള്‍ ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി. സ്ത്രീയും പുരുഷനും തമ്മില്‍ ജീവശാസ്ത്രപരമായ മാറ്റങ്ങളേ ഉള്ളൂവെന്നും അധികാരവും അവകാശവും പുരുഷന്മാരുടേതിന് തുല്യമാണ് സ്ത്രീകള്‍ക്കെന്നും മന്ത്രി പറഞ്ഞു.
പിണറായി വിജയന് മുഖ്യമന്ത്രിയായെന്നു വച്ച് ക്രിമിനലുകള്‍ കുറയില്ല. ഇവറ്റകളെ വെടിവച്ചുകൊല്ലാന്‍ ഭരണഘടന അനുവദിക്കുന്നില്ല. വെടിവയ്ക്കുന്ന കാര്യത്തില്‍ പൊലിസ് അങ്ങേയറ്റം സംയമനം പാലിക്കണം. നടിയെ ആക്രമിച്ച കേസില്‍ പ്രതി നീതിപീഠത്തെ അവഹേളിച്ചുവെന്നും അയാള്‍ക്ക് വേണ്ടി ഉപദേശം നല്കിയ വക്കീല്‍ മരമണ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ മേഖല റെയ്ഞ്ച് ഐ.ജി പി വിജയന് അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."