HOME
DETAILS

പ്രതീക്ഷകളുമായി ബന്‍കുമാര്‍ സാഹു പുത്തന്‍ ജീവിതത്തിലേക്ക്

  
backup
May 16 2018 | 08:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%ae


കൊല്ലം: സുബന്‍കുമാര്‍ സാഹു പ്രതീക്ഷകളുമായി പുതു ജീവിതത്തിലേക്ക് കടന്നു. ശാരീരിക അവശതകളാലും മാനസിക അസ്വാസ്ഥ്യങ്ങളാലും തെരുവില്‍ അലയുകയായിരുന്നു ഒറീസ സ്വദേശിയായ ഈ മുപ്പത്തിയാറുകാരന്‍. ഒടുവില്‍ മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിലെ സ്‌നേഹപരിചരണങ്ങളിലും ഡോ. ആല്‍ഫ്രഡ് വി സാമുവലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ചികിത്സയിലും ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു. ഇപ്പോള്‍ പിതാവ് രൂപേഷ് പെര്‍സാഹു, പിതൃ സഹോദര പുത്രന്‍ ഫിറായി പന എന്നിവര്‍ക്കൊപ്പം ഒറീസയിലേക്ക് തിരിച്ചു.
കേരളത്തിലെത്തിയ വിദേശ വനിതയാണ് സാഹുവിന്റെ ദുരവസ്ത കാണാനിടയായത്. ചാത്തന്നൂര്‍ ജങ്ഷനില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന വിദേശ വനിത സുബന്‍ കുമാര്‍ സാഹുവിനെ കാണുമ്പോള്‍ ഒരു ടയറിന്റെ മുകളില്‍ ഇരുന്ന് റോഡില്‍ ഉരഞ്ഞ് പൊട്ടിയ തന്റെ കൈകളുടെ സഹായത്താല്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇവര്‍ വാഹനം നിര്‍ത്തി ഈ ദുരവസ്തയുടെ കാരണം തിരക്കി. വാഹനാപകടത്തില്‍ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട് തെരുവില്‍ അലയുകയായിരുന്ന സാഹുവിന്റെ മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തെ കുറിച്ച് മനസിലാക്കിയ വിദേശ വനിത താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ തന്നെ സഹുവിനെ 2013 ഡിസംബര്‍ ഒന്നിന് എസ്.എസ് സമിതി അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ച്ചയായ ജില്ലാ ആശുപത്രിയിലെ ചികിത്സയും ഫിസിയോതെറാപ്പിയിലും തന്റെ കാലുകള്‍ പൂര്‍വ സ്ഥിതിയില്‍ ചലിപ്പിക്കുവാന്‍ സാഹുവിന് സാധിച്ചു. നീണ്ട കൗണ്‍സലിങ്ങുകളാലും വൈദ്യ പരിചരണത്താലും മനോനിലയിലും പ്രകടമായ മാറ്റം സാഹുവില്‍ വന്നു.
നല്ലതുപോലെ നടക്കുന്നതിനും സാധിച്ചു. ഒടുവില്‍ നിയന്ത്രണ വിധേയമായ മനസില്‍ സ്വന്തം വീടും നാടും സാഹുവിന്റെ ഓര്‍മകളില്‍ തെളിയാന്‍ തുടങ്ങി. സാഹുവിന്റെ ഓര്‍മകളുടേയും ലഭ്യമായ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ സമിതി പ്രവര്‍ത്തകനായ മാത്യൂ വാഴക്കുളം ഒറീസയിലെ ബര്‍ഗഡ് ജില്ലയിലെ തുക്കുളം ഗ്രാമത്തിലുള്ള സാഹുവിന്റെ വീടും വീട്ടുകാരേയും കണ്ടത്തി.
ഒറീസയിലെ ഒരു സാധാരണ കര്‍ഷക കുടുബത്തിലെ അഗമായിരുന്ന സാഹു കടുത്ത മദ്യപാനാസക്തിയും ഒപ്പം മാനസിക അസ്വസ്തകളും പ്രകടിപ്പിച്ചപ്പോള്‍ ബര്‍ഗാഡിലുള്ള ബുല്ലാ മാനസികാരോഗ്യ കേന്ദ്രത്തിലും ബംഗലൂര്‍ നിംഹാന്‍സിലും ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നെന്ന് പിതാവ് പറഞ്ഞു. അവിവാഹിതനായ സാഹു ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീടുപേക്ഷിച്ച് ഇറങ്ങുകയായിരുന്നു.
സാഹുവിന്റെ പിതാവും പിതൃ സഹോദരപുത്രനും സാഹുവിനെ കാണാന്‍ എസ്.എസ് സമിതി അഭയകേന്ദ്രത്തില്‍ എത്തി. എസ്.എസ് സമിതി പ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് പിതാവിന്റെ കൂടെ സാഹു നാട്ടിലേക്ക് മടങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago