ഭരണത്തിന്റ താക്കോല്‍ സ്ഥാനങ്ങള്‍ ആര്‍.എസ്.എസുകാര്‍ കൈയ്യടക്കി: കോടിയേരി
തിരുവനന്തപുരം : രാജ്യത്തെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളെല്ലാം ആര്‍എസ്എസ് കൈയടക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അട്ടിമറിയ്ക്കാന്‍ ആര്‍എസ്എസ് രാജ്ഭവനുകളെ ഉപയോഗിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രതാപകാലം അസ്തമിച്ചു. തലയില്ലാത്ത കെ.പി.സി.സിയാണ് നിലവിലുള്ളത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ പോലും കഴിയുന്നില്ല. ആര്‍.എസ്.എസിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസിനെയാണ് കാണാന്‍ കഴിയുന്നതെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ് എസിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നത്.
രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ ശരിയായ ബദലായ ഇടതുപക്ഷത്തിന് ജനങ്ങള്‍ വോട്ടുചെയ്യുമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."