വിജിലന്‍സ് ഡയറക്ടറുടെ നടപടി സ്വാഗതാര്‍ഹമാണ്
സംസ്ഥാനത്തു വര്‍ദ്ധിച്ചു വരുന്ന അഴിമതിക്കെതിയായി ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ വ്യവസ്ഥാപിത രാഷ്ട്രീയക്കാരുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യം ഉണ്ടാക്കിയിരിക്കുന്ന ചില ഐ.എ.എസ് ഉദ്യോഗസ്ഥ ലോബി ശക്തമായ ഇടപെടല്‍ നടത്തുകയാണ് എന്നത് വ്യക്തമാണ്. ഭരണ കക്ഷികള്‍ മാറുമ്പോള്‍ അവരുടെ കൂടെ ഒപ്പം മാറി അഴിമതികള്‍ക്ക് ചൂട്ട് പിടിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് എതിരെ എന്തെങ്കിലും തരത്തില്‍ നീക്കം ഉണ്ടായാല്‍ ഐ.എ.എസ് കാരുടെ സംഘടന തന്നെ രംഗത്തു വരുന്നു എന്നതാണ് സത്യം. അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയരക്റ്ററേറ്റില്‍ ലഭിച്ച പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അയച്ചു കൊടുത്ത നടപടി തീര്‍ച്ചയായും ജനങ്ങളുടെ കണ്ണ് തുറപ്പിക്കാന്‍ സഹായിക്കുന്നതാണ്.
അഴിമതി സംബന്ധിച്ച പരാതികള്‍ വകുപ്പ് തലത്തില്‍ പരിശോധിച്ച ശേഷം മാത്രമേ വിജിലന്‍സിന് കൈമാറാവു എന്ന സര്‍ക്കാര്‍ നടപടി ഐഎഎസുകാര്‍ പറയാത്ത ഒരു കേസിനും ഇനി നടപടികളുമായി മുന്നോട്ടു പോവേണ്ടതില്ല എന്നാണ് വ്യക്തമാക്കുന്നത്. വിജിലന്‍സ് എടുക്കുന്ന എല്ലാ നടപടികളും ഐ.എ.എസുകാര്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ പിന്നെ വിജിലന്‍സ് എന്തിനാണ് എന്ന ചോദ്യം ന്യായമാണ്. അതുകൊണ്ട് തന്നെ വിജിലന്‍സ് ഡയറക്ടറുടെ ഈ നടപടി തീര്‍ത്തും സ്വാഗതാര്‍ഹമാണ്.
ഇതിന് സര്‍ക്കാര്‍ മറുപടി പറയണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് എടുക്കും എന്ന് നമുക്ക് കാത്തിരുന്നു കാണാം. വിജിലന്‍സ് ഡയറക്ടര്‍ക്ക് മുന്നോട്ട് പോവാന്‍ സര്‍ക്കാരിന്റെ പിന്തുണ എത്രത്തോളം ഉണ്ട് എന്ന് പൊതുജനങ്ങള്‍ കാണുക. ഇതില്‍ നിന്ന് ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അഴിമതിക്കെതിരായ പോരാട്ടം എന്ന വാചകമടിയില്‍ നിന്ന് ഈ പിണറായി സര്‍ക്കാര്‍ പിന്മാറേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."