മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കോടിയേരിയുടെ പ്രസ്താവന പിണറായിക്കുള്ള മുന്നറിയിപ്പ്: കുമ്മനം
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
വിവിധ വിഷയങ്ങളില്‍ കേരളാ പൊലിസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന കോടിയേരിയുടെ മുന്‍ പ്രസ്താവന കൂടി ഇതിനോട് കൂട്ടി വായിക്കണമെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ പിണറായി വിജയന് രാജിവെക്കണമെന്നാണ് കോടിയേരി പറയാതെ പറഞ്ഞത്. തന്റെ പ്രസ്താവനയിലൂടെ പിണറായിയുടെ ഭരണം പരാജയമാണെന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും കുമ്മനം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് പിണറായിയെ അട്ടിമറിക്കാനാണ്. തോല്‍വിയുടെ പേരില്‍ പിണറായി വിജയനെ രാജിവെപ്പിച്ച് ചുളുവില്‍ മന്ത്രിയാവാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."