മണിപ്പൂര്‍ സാധാരണ നിലയിലേക്ക്; സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചു
ഇംഫാല്‍: സംസ്ഥാനത്ത് കഴിഞ്ഞ 130 ദിവസമായി നിലനിന്നിരുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാന്‍ ധാരണ. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങും നാഗാ യുണൈറ്റഡ് കൗണ്‍സില്‍ നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഉപരോധം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
ഇതോടെ തിങ്കളാഴ്ച മുതല്‍ സംസ്ഥാനം സാധാരണ നിലയിലാകും. സാമ്പത്തിക ഉപരോധം നിലവില്‍വന്നതുമുതല്‍ അടച്ചിട്ടിരുന്ന മണിപ്പൂര്‍ നാഷണല്‍ ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുത്തു.
Also Read
സാമ്പത്തിക ഉപരോധവും നോട്ടു നിരോധനവും; മണിപ്പൂര്‍ ഇമാമാര്‍ക്കറ്റില്‍ കച്ചവടം ഇടിഞ്ഞു
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് മണിപ്പൂരില്‍ സാമ്പത്തിക ഉപരോധം നടപ്പാക്കിയത്. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ 48 മണിക്കൂറിനകം ഉപരോധം പിന്‍വലിക്കുമെന്നത് പുതിയ സര്‍ക്കാറിന്റെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
ഉപരോധം പിന്‍വലിക്കണമെന്നു കഴിഞ്ഞ ദിവസം നാഗാ നേതാക്കളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഉപരോധം പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു നാഗാ കൗണ്‍സില്‍ നേതാക്കള്‍.
സാമ്പത്തിക ഉപരോധം നീക്കാന്‍ ചര്‍ച്ചക്ക് തയാറെന്ന് മുഖ്യമന്ത്രി
സാമ്പത്തിക ഉപരോധം: 4,000 അര്‍ധസൈനികര്‍ മണിപ്പൂരിലേക്ക്
സാമ്പത്തിക ഉപരോധം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തെര.കമ്മിഷന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."