ജില്ലാ ആശുപത്രി പാലിയേറ്റീവ് യൂനിറ്റിന് രോഗികളുടെ അടുത്തെത്താന്‍ വാഹനമില്ല സാന്ത്വന ചികിത്സ വഴിമുട്ടി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റിനു സ്വന്തമായി വാഹങ്ങള്‍ ഇല്ലാത്തത് ചികിത്സ ലഭിക്കേണ്ട രോഗികള്‍ക്കും ജീവനക്കാര്‍ക്കും ദുരിതമാവുന്നു.
ഇതുമൂലം കിടപ്പിലായ രോഗികളെ വീട്ടിലെത്തി പരിചരിക്കാന്‍ പോലും ആശുപത്രിയുടെ വാഹനങ്ങള്‍ക്കു കാത്തിരിക്കേണ്ട ഗതികേടിലാണ് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് യൂനിറ്റ്. കിടപ്പിലായ രോഗികളെ വീട്ടിലെത്തി പരിചരിക്കുന്നതിനാണ് യൂനിറ്റ് പ്രധാനമായും മുന്‍ഗണ നല്‍കുന്നത്.
എന്നാല്‍ വാഹന സൗകര്യം ഇല്ലാതായതോടെ യൂനിറ്റിന്റെ ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലാണ്. 16 യൂനിറ്റുകളാണ് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍, നഴ്‌സ്, വളണ്ടിയര്‍മാര്‍ തുടങ്ങിയ ആറു പേരാണ് ഒരു സ്‌ക്വാഡില്‍ ഉണ്ടാവുക. ആഴ്ചയില്‍ മൂന്നു ദിവസവും ഓരോ യൂനിറ്റും വിവിധ സ്ഥലങ്ങളിലെ രോഗികളുടെ വീടുകളിലെത്തി സാന്ത്വന ചികിത്സ നല്‍കേണ്ടതുണ്ട്.
പൊളിയോ ബാധിച്ചവര്‍, കാഴ്ചശേഷി ഇല്ലാത്തവര്‍, മറ്റ് ശാരീരിക അവശതകള്‍ തുടങ്ങിയവര്‍ക്കാണ് പാലിയേറ്റീവ് യൂനിറ്റ് കൂടുതലായും ചികിത്സ നല്‍കുന്നത്. രോഗികളെ വീടുകളില്‍ നേരിട്ടെത്തി പരിശോധിക്കുന്നത് രോഗികള്‍ക്കും ഏറെ ആശ്വാസകരമായിരുന്നു.
ഘട്ടംഘട്ടമായി യൂനിറ്റുകള്‍ നടത്തുന്ന സന്ദര്‍ശനത്തിലൂടെയാണ് രോഗികളെ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുന്നത്. എന്നാല്‍ വാഹനങ്ങള്‍ കിട്ടാതായതോടെ രണ്ടാംഘട്ട ഗൃഹസന്ദര്‍ശനം വഴിമുട്ടുന്ന അവസ്ഥയാണ്.
ജില്ലാ ആശുപത്രിയുടെ വാഹനങ്ങളില്‍ യൂനിറ്റ് വീടുകളിലെത്താറുണ്ടെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ വാഹനം വിട്ടുകിട്ടാറില്ല. വാടകയ്ക്ക് വാഹനങ്ങള്‍ എടുത്ത് രോഗികളെ പരിചരിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും ഇത് ജീവനക്കാര്‍ക്കും ബാധ്യതയാവുകയാണ്. എം.എല്‍.എ ഫണ്ടുകളില്‍ ഉള്‍പ്പെടുത്തിയും പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വഴിയും മറ്റു ജില്ലകളില്‍ പാലിയേറ്റീവ് കെയറിനു വാഹനങ്ങള്‍ ലഭ്യമാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പാലിയേറ്റീവ് ജില്ലാ ആശുപത്രി അധികൃതര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.
കിടപ്പിലായ രോഗികളെ വീടുകളിലെത്തി കൃത്യമായി പരിചരിക്കാന്‍ യൂനിറ്റിന്ു കഴിയാത്ത സാഹചര്യത്തിലും ആവശ്യമായ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നതും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."