കുലശേഖരപുരത്ത് അധികാര തര്‍ക്കം പ്രസിഡന്റും ജീവനക്കാരും ശീതസമരത്തില്‍
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റും ജീവനക്കാരും തമ്മില്‍ കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന ശീതസമരത്തിനെതിരേ പ്രതിഷേധം ശക്തമായി.
ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും ജീവനക്കാരും തമ്മില്‍ കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന ശീതസമരം മൂലം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലൈഫ് പദ്ധതി, തൊഴിലുറപ്പ് പദ്ധതി, 2017-18 ലെ പദ്ധതിനിര്‍വഹണം തുടങ്ങിയ അവതാളത്തിലായിരിക്കുകയാണ്.
ഗ്രാമപഞ്ചായത്തിന്റെ നിസഹകരണം കൊണ്ട് സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുന്നു.
വീടുവെയ്ക്കുന്നതിനുള്ള അനുവാദത്തിനും വീടിന് നമ്പരിട്ടു നല്‍കുന്നതിനും ജനം നെട്ടോട്ടം ഓടുകയാണ്.
ഇതിന്റെ പിന്നില്‍ പ്രസിഡന്റിന്റെ അന്യായമായ ഇടപെടലുകളാണ്. ഇതിന് ജീവനക്കാരും പ്രസിഡന്റും തമ്മിലുള്ള തര്‍ക്കമാണ് കാരണം. പഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനത്തിന് വിരുദ്ധമായുള്ള തീരുമാനങ്ങള്‍ തയാറാക്കുവാന്‍ സെക്രട്ടറിയോട് ആവശ്യപ്പെടുകയും സെക്രട്ടറി നിയമപരമായി മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് പറയുകയും ചെയ്തതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം.
ഏറ്റവും അവസാനമായി പഞ്ചായത്ത് പ്രസിഡന്റിനെ സെക്രട്ടറി പീഡിപ്പിച്ചെന്നു പറഞ്ഞു കേസുനല്‍കിയിരുന്നു. ഈ പഞ്ചായത്തിലെ ജനങ്ങള്‍ക്കൊന്നാകെ കളങ്കമുണ്ടാക്കിയ നടപടികളില്‍ പ്രതിഷേധിച്ച് കുലശേഖരപുരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ധര്‍ണ നടത്തി.
പഞ്ചായത്ത് ജീവനക്കാര്‍ ഒന്നടങ്കം കറുത്തതുണികൊണ്ട് വായ് മൂടിക്കെട്ടിയാണ് ജോലിക്ക് ഹാജരായത്. ഗ്രാമപഞ്ചായത്തിന്റെ ഭരണസ്തംഭനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോകന്‍കുറുങ്ങപ്പള്ളി അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."