വേനലില്‍ വലഞ്ഞ് നൂറോളം കുടുംബങ്ങള്‍
കോട്ടയം: പൊരിവേനലില് കുടിവെള്ളം നിഷേധിക്കപ്പെട് നൂറോളം കുടുംബങ്ങള്‍ . കോടിമത പാലത്തിന് ഇരുവശങ്ങളിലുമായി ഒന്നര കിലോമീറ്റര്‍ ദൂരപരിധിയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ഇവിടെ ദുരിതം പേറുന്നത്.
ഇത്രയധികം ആളുകള്‍ക്ക് കുടിവെള്ളത്തിനായി ആശ്രയിക്കേണ്ടി വരുന്നത് കോടിമത പാലത്തിന് സമീപമുള്ള ഒരു ടാപ്പ് മാത്രമാണ്. ഇവിടെയാകട്ടെ വെള്ളം എപ്പോഴും ലഭ്യവുമല്ല. സ്ത്രീകളും കുട്ടികളും ടാപ്പില്‍ വെള്ളത്തിനായി കാത്തിരിക്കുന്നതും ചുമന്ന ദൂരം താണ്ടുന്നതുമായ കാഴ്ച ഇവിടെ പതിവാണ്.
ആഴ്ചയില്‍ മൂന്നു ദിവസം മാത്രമാണ് ഇവിടെ വെള്ളം കിട്ടുന്നത്. ചില ദിവസങ്ങളില്‍ ഇത് ഉച്ചയോടെ നിലക്കും.ആര്.കെ ചിറയിലേക്കും റോഡിന്റെ പടിഞ്ഞാറ് വശത്തുള്ള മാക്രി ചിറയിലേക്കും മുന്‍കാലത്ത് പൈപ്പ് കണക്ഷനുണ്ടായിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഈ ലൈനിലൂടെ ജലവിതരണം നടത്താന്‍ വാട്ടര്‍ അതോറിറ്റി തയ്യാറാകുന്നില്ല. പ്രദേശത്തേക്ക് റോഡ് നിര്‍മിച്ചതാണ് കുടിവെള്ള വിതരണം നിലക്കാന് കാരണമായത്.
ആര്.കെ ചിറ നിവാസിയായ രമണിയെന്ന വീട്ടമ്മ തനിക്ക് വാട്ടര്‍ കണക്ഷന് നല്കണമെന്നാവശ്യപ്പെട് അപേക്ഷ നല്‍കിയെങ്കിലും ജലവിതരണം തുടങ്ങാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തയ്യാറായിട്ടില്ല.
പഴയ നെല്പാടമായിരുന്നതിനാല് ഇവിടെ കിണര്‍ കുഴിക്കാനും സാധ്യമല്ല. കുടിവെള്ളത്തിന് പുറമേ മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കും പൊതുടാപ്പില്‍ നിന്നുള്ള വെള്ളത്തെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍ .
കൊടൂരാറിന്റെ തീരത്താണ് താമസമെങ്കിലും കുളിക്കാനും അലക്കാനുമൊക്കെയായി ആശ്രയിക്കാന്‍ പോലുമാവാത്ത വിധം പോള നിറഞ്ഞും മാലിന്യകേന്ദ്രവുമാണ് ജലാശയമിപ്പോള്.
പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട സമരരംഗത്തേക്ക് ഇറങ്ങാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."