ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം: ഉമ്മന്‍ചാണ്ടി
മാനന്തവാടി: ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ത്രിവര്‍ണം കുടുംബ സംഗമം നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങളിലേക്ക് ഇറങ്ങുന്ന രീതി അവസാനിപ്പിക്കണം. ജനങ്ങള്‍ വിലകയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. മോദിയും പിണറായിയും ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മത്സരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് താല്പര്യമില്ല. ഭരണമില്ലെങ്കിലും ജനങ്ങള്‍ക്ക് പരമാവധി സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും തയാറാകണമെന്നും ജനങ്ങള്‍ക്ക് ഇപ്പോഴും പ്രതീക്ഷ കോണ്‍ഗ്രസിലും യു.ഡി.എഫിലുമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഡെന്നീസ് കണിയാരം അധ്യക്ഷനായി. നേതാക്കളായ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, കെ.കെ അബ്രഹാം, എന്‍.ഡി അപ്പച്ചന്, പി.വി ജോര്‍ജ്, അഡ്വ. എന്‍.കെ വര്‍ഗ്ഗീസ്, എക്കണ്ടി മൊയ്തൂട്ടി, കെ.ഇ വിനയന് സംസാരിച്ചു. കെ.എം മത്തായി സ്വാഗതവും ബാബു പുളിക്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."