ആനതാഴ്ചിറ :പുനരുദ്ധാരണം ഉടന്‍ ആരംഭിക്കണമെന്ന്
പോത്തന്‍കോട്: ജില്ലയിലെ പ്രധാന ജലസംഭരണിയായ അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ആനതാഴ്ചിറയില്‍ മുടങ്ങിക്കിടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് അണ്ടൂര്‍ക്കോണം ഗ്രാമപ്പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ടു ഘട്ടങ്ങളിലായി ആറരക്കോടി രൂപ മുടക്കിയ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. 2013-ല്‍ 170മീറ്റര്‍ നീളത്തിലും 100മീറ്റര്‍ വീതിയിലുമായി രണ്ടുകോടി പത്തുലക്ഷം രൂപയുടെ അടങ്കല്‍ പ്രകാരമുള്ള ജോലി 2014ല്‍ പൂര്‍ത്തീകരിച്ച ശേഷം 235മീറ്റര്‍ നീളത്തിലും 100മീറ്റര്‍ വീതിയിലുമുള്ള നാലരക്കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനമാണ് പതിനെട്ട് മാസം മുമ്പ് ജലഅതോറിറ്റി നിര്‍ത്തിവച്ചത്. ഇതുകാരണം ചിറയ്ക്കുള്ളില്‍ നിന്നും മാറ്റി കരയില്‍ കൂട്ടിയിട്ടിരുന്ന മണ്ണ് മഴയെത്ത് ചിറയിലേക്ക് തന്നെ തിരിച്ചിറങ്ങി ചിറയുടെ കുറച്ചു ഭാഗം നികന്നുതുടങ്ങിയിരിക്കുകയാണ്. അതിനുമുകളില്‍ കുറ്റിച്ചെടികളും വളര്‍ന്നു തുടങ്ങിയിട്ടുണ്ട്. അണ്ടൂര്‍ക്കോണം,മംഗലപുരം, പോത്തന്‍കോട് എന്നീ പഞ്ചായത്തുകള്‍ക്ക് നേരത്തെ കുടിവെള്ളം എത്തിച്ചിരുന്നതാണ് ഈ ചിറ. ആനത്താഴ്ചിറ അടിയന്തിരമായി നവീകരിച്ച് പഞ്ചായത്തിലുള്‍പ്പെടെ ജനങ്ങള്‍ക്ക് ജലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പഞ്ചായത്തംഗം വി. ജയചന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് കമ്മിറ്റി എതിര്‍പ്പില്ലാതെ അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."