ഇടത് അംഗങ്ങള്‍ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് ധര്‍ണ നടത്തി
പുന്നയൂര്‍: പഞ്ചായത്ത് ഭരണ സമിതി യോഗം ബഹിഷ്കരിച്ച് ഇടത് അംഗങ്ങള്‍ പഞ്ചായത്ത് കവാടത്തില്‍ ധര്‍ണ നടത്തി. പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തന രഹിതമായ തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണി തീര്‍ക്കുക, 2017- ഫ 18 വര്‍ഷത്തെ വ്യക്തിഗത ആനൂക്യൂല്യങ്ങള് ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടത് അംഗങ്ങളായ എം.ബി. രാജേഷ്, സുഹറ ബക്കര്‍, കെ.വി. അബദുള്‍ കരീം, സുമ വിജയന്, സി.എം. സുധീര്‍, ജിസ്ന റനീഷ്, ആശ രവി ഭരണ സമിതി യോഗം ബഹ്ഷകരിച്ച് ധര്‍ണ സംഘടിപ്പിച്ചത്. 2015ല്‍ തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണിക്ക് ഒരു ലക്ഷം രൂപയും 2015-16 വര്‍ഷത്തില്‍ 10.5 ലക്ഷവും 2016-17ല്‍ 9.52 ലക്ഷവും 2017-ഫ18 എട്ട് ലക്ഷം രൂപയും അനുവദിച്ചെങ്കിലും ഈ പണമൊന്നും പഞ്ചായത്ത് തെരുവ് വിളക്കിനായി ചെലവഴിച്ചില്ലെന്ന് അംഗങ്ങള്‍ ആരോപിച്ചു. 2018 മാര്‍ച്ചിന് മുന്‍പ് 400 ലേറെ പേര്‍ക്ക് ലഭിക്കേണ്ട ചെറുകിട അറ്റകുറ്റപണിയുടേയും വലിയ അറ്റകുറ്റപണിയുടേയും ആനുകൂല്യങ്ങളും ഇതുവരേയും ഗുണ ഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. മാര്‍ച്ച് 31ന് മുന്‍പ് സര്‍ക്കാര്‍ അനുവദിച്ച സമയത്തിനു മുന്‍പ് ബില്ലുകള്‍ ട്രഷറിയില്‍ നല്‍കാതിരുന്നതാണ് ഈ ആനുകൂല്യം ലഭിക്കാതെ പോയതെന്നും അംഗങ്ങള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."