HOME
DETAILS
MAL
മദ്യശാല അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം
backup
March 19 2017 | 23:03 PM
കോവളം: മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാല അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാനായി കോണ്‍ഗ്രസ്സ് മുല്ലൂര്‍, വെങ്ങാനൂര്‍ വാര്‍ഡ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒപ്പ് ശേഖരണം എം. വിന്‍സന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ട്രഷറര്‍ അഭിലാഷ്, മുക്കോല ഉണ്ണി, മുക്കോല വില്സന്, പ്രവീണ്‍, ബിജു, സുജി, മുല്ലൂര്‍ ബൈജു, വിവേകാനന്ദന്, മുക്കോല സനല്‍ എന്നിവര്‍ നേതൃത്വം നല്കി. വിദേശമദ്യശാല മുക്കോല ജങ്ഷനില്‍ നിന്നും മാറ്റി മറ്റ് ഒരു സ്ഥലത്തും സ്ഥാപികേണ്ടതില്ല എന്നു പറഞ്ഞ എം.എല്‍.എ വിദേശ മദ്യശാല അടച്ചു പൂട്ടിയില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."