കിയോസ്‌കുകളില്‍ കുടിവെള്ളം നിറച്ച് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്
വെങ്കിടങ്ങ്: കുടിവെള്ള ക്ഷാമമുളള പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ ആവശ്യ പ്രകാരം വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച അയ്യായിരം ലിറ്ററിന്റെ കിയോസ്‌കുകളില്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വെള്ളം നിറക്കുന്നതായി പഞ്ചായത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തില്‍ കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ച മുഴുവന്‍ കിയോസ്‌കുകളിലും കുടിവെള്ളം നിറച്ചു. വെള്ളം കഴിയുന്നതിന് അനുസരിച്ച് മൂന്ന് തവണകളായി ഇതിനകം നിറച്ചു കഴിഞ്ഞു. ഇവ സ്ഥാപിക്കാത്ത സ്ഥലങ്ങളില്‍ രണ്ട് വാഹനങ്ങളില്‍ നിലവില്‍ പഞ്ചായത്ത് കുടിവെള്ളം നല്‍കുന്നുണ്ട്. പണ്ടാരമാട്, ഇടിയഞ്ചിറ, പുളിക്കകടവ്, തൊയക്കാവ്, അയ്യപ്പന്‍ മാട്,കോടമുക്ക്, കാളിയേമാക്കല്‍, ഏനമ്മാവ്, വെങ്കിടങ്ങ് തുടങ്ങി പഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളിലും വെള്ളം വാഹനങ്ങളില്‍ എത്തിക്കുന്നുണ്ട്. മുനമ്പ് കോളനിയില്‍ നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലും. കണ്ണോത്ത് പദ്ധതിയില്‍ നൂറോളം പൊതു ടാപ്പുകള്‍ വഴി നിരന്തരം വെള്ളം യഥേഷ്ടം വെള്ളം ലഭിക്കുന്നു. ഇടിയഞ്ചിറ, പണ്ടാരമാട് പ്രദേശത്ത് കണ്ണോത്ത് പദ്ധതിയില്‍ ഇന്റര്‍ കണക്ഷനും ഹൗസ് കണക്ഷനും പഞ്ചായത്തിലെ ജലധാര പദ്ധതി നടപ്പാവുകയും ചെയ്യുന്നതോടെ കുടിവെള്ള ക്ഷാമം മുഴുവനായി പരിഹരിക്കാവുമെന്ന പ്രതീക്ഷയാണുള്ളതെന്നു പ്രസിഡന്റ് രതി എം ശങ്കര്‍, വൈസ് പ്രസിഡന്റ് കെ.വി മനോഹരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."