ഇഖ്‌റഅ് കോളജ് രജതജൂബിലി ആഘോഷിച്ചു
പാനൂര്‍: ഇഖ്‌റഅ് കോളജ് രജതജൂബിലി ആഘോഷവും സനദ്ദാന സമ്മേളനവും കെ.വി സൂപ്പി മാസ്റ്റര്‍ അനുസ്മരണവും നടത്തി. കുടുംബസംഗമം ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മാണിക്കോത്ത് മഹമൂദ് ഹാജി അധ്യക്ഷനായി. എസ്.വി മുഹമ്മദലി പഠനക്ലാസെടുത്തു.
വനിതാസംഗമം നഗരസഭാധ്യക്ഷ കെ.വി റംല ഉദ്ഘാടനം ചെയ്തു. പി.പി സൈനബ അധ്യക്ഷയായി. ജുവൈരിയ നാദാപുരം ക്ലാസെടുത്തു. കെ.വി സൂപ്പി അനുസ്മരണം എസ്.ബി.പി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആര്‍. അബ്ദുല്ല ഹാജി അധ്യക്ഷനായി. ഡോ. മുഹമ്മദ് സലീം നദ്‌വി, എ. യതീന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി. സി.ഐ വി.വി ബെന്നി വിശിഷ്ടാതിഥിയായി.
സനദ്ദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.കെ.കെ സൂപ്പി ഹാജി അധ്യക്ഷനായി. സമസ്തസെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആയിപ്പുഴ തങ്ങള്‍ ദുആ മജ്‌ലിസിനു നേതൃത്വം നല്‍കി.
വി.പി.എ പൊയിലൂര്‍, ഒ.പി മുസ്തഫ, ടി. കുഞ്ഞമ്മദ്, സൈനുദീന്‍ ബാഖവി, വൈ.എം ഇസ്മാഈല്‍ ഹാജി, എസ്.പി കുഞ്ഞബ്ദുല്ല, സി. അബ്ദുറഹ്മാന്‍ മൗലവി, ഹാഫിസ് ഇബ്രാഹിം ഫൈസി, ഇ.എം ബഷീര്‍, എന്‍.കെ.സി ഉമര്‍, കെ.വി നാസര്‍, എന്‍. കുഞ്ഞമ്മദ്, എന്‍.കെ കുഞ്ഞാമു ഹാജി, ഫാത്തിമത്തുല്‍ ഷാമില, കെ.പി നാഫില സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."