പൊലിസില്‍ നടക്കുന്നത് സി.പി.എം സെല്‍ ഭരണം: എ.ഡി മുസ്തഫ
പാപ്പിനിശ്ശേരി: പൊലിസ് സേനയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ഭരണമാണ് നടക്കുന്നതെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ. പാപ്പിനിശ്ശേരി മണ്ഡലം യു.ഡി.എഫ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആഭ്യന്തര വകുപ്പ് കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും നടന്ന കസ്റ്റഡി മരണം അതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം സമസ്ത മേഖലയിലും തികഞ്ഞ പരാജയമാണ്. യു.ഡി.എഫ് ഗവണ്‍മെന്റിന്റെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക മാത്രമാണ് ഈ കാലയളവില്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഒ.കെ മൊയ്തീന്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍, ബിജു ഉമ്മര്‍, രജിത്ത് നാറാത്ത്, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.കെ അജിത്ത്, കല്ലിക്കോടന്‍ രാഗേഷ്, മണ്ഡലം പ്രസിഡന്റ് പി. ചന്ദ്രന്‍, മുസ്‌ലിം ലീഗ് നേതാവ് വി.പി വമ്പന്‍, യു.ഡി.എഫ് ചെയര്‍മാന്‍ ഹാരിസ്, സി.എം.പി നേതാക്കളായ മാണിക്കര ഗോവിന്ദന്‍, രവീന്ദ്രന്‍, കെ. കുട്ടികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."