മൂലങ്കാവില്‍ 24 മുതല്‍ വോളിബോള്‍ മാമാങ്കം
സുല്‍ത്താന്‍ ബത്തേരി: മൂലങ്കാവ് നീണ്ട ഇടവേളയ്ക്കുശേഷം വോളിബോള്‍ മാമാങ്കത്തിന് വേദിയാകുന്നു. നാഷനല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 24 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ്. വട്ടക്കാവുങ്കല് ജാനകി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിക്കും തയ്യില്‍ ജോര്‍ജ് മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിക്കും വേണ്ടിയാണ് അഖില വയനാട് ടൂര്‍ണമെന്റ് നടക്കുന്നത്. 24ന് വൈകിട്ട് മൂന്നിന് നൂല്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് നിര്‍മല മാത്യു അധ്യക്ഷയാവും. ബ്ലോക്ക് പഞ്ചായത്തംഗം എ.കെ കുമാരന് മുഖ്യാതിഥിയായിരിക്കും. 27ന് വൈകിട്ട് മൂന്നിന് വയോജന വേദി ഉദ്ഘാടനവും, മുന്‍കാല വോളിബോള്‍ താരങ്ങളെ ആദരിക്കലും നടക്കും. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സത്താര്‍ ഉദ്ഘാടനം ചെയ്യും. തോമസ് പട്ടമന അധ്യക്ഷനാവും. 31ന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്യും. കെ രുക്മിണി അധ്യക്ഷയാവും. ബത്തേരി സി.ഐ എം.ഡി സുനില്‍ സമ്മാനദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."