ജപ്പാന്‍ കുടിവെള്ള പൈപ്പ് ലീക്ക് ചെയ്യുന്നു
പൂച്ചാക്കല്‍: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പിലെ ലീക്ക് ജനങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നു. പൂച്ചാക്കല്‍ പഴയപാലത്തിന് വടക്കേകരയില്‍ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന പൈപ്പാണ് ലീക്ക് ചെയ്യുന്നത്.
ജലവിതരണ സംഭരണിയിലേയ്ക്ക് മാക്കേകവലയിലെ ശുദ്ധീകരണ പ്ലാന്റില്‍നിന്നും ജലം എത്തിക്കുന്നതാണ് ഈ പൈപ്പ്. പൈപ്പുകള്‍ കൂട്ടിയോജിപ്പിച്ച ഭാഗത്താണ് ലീക്ക് ഉണ്ടായിട്ടുള്ളത്. പമ്പിംഗ് ഇല്ലാത്ത സമയം ഈ ഭാഗം ശ്രദ്ധയില്‍പ്പെടുന്നില്ലെന്നതും അപകടം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു.
ലീക്ക് ചെയ്തുവരുന്ന വെള്ളത്തിന്റെ ശക്തിയും അളവും കൂടിവരുന്നതിനാല്‍ റോഡിന്റെ മെറ്റലിളകി തുടങ്ങിയിട്ടുണ്ട്.
വളരെ ഗതാഗത തിരക്കേറിയ ഈ ഭാഗത്ത് ഇപ്പോള്‍ ചെറിയ തോതില്‍ കാണപ്പെടുന്ന പൈപ്പ് ലീക്ക് അടിയന്തിരമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."