HOME
DETAILS

ഗസ്സ അക്രമം: യു.എന്‍ നിഷ്ഫലമായെന്ന് ഉര്‍ദുഗാന്‍

  
backup
May 17 2018 | 18:05 PM

%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b8-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%ab

 

അങ്കാറ: ഗസ്സയില്‍ ഫലസ്തീനികളെ വെടിവച്ച് കൊന്ന ഇസ്‌റാഈലിനെതിരേ നടപടിയെടുക്കാത്തതിനാല്‍ യു.എന്‍ നിഷ്ഫലമായെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
ഗസ്സയില്‍ പ്രതിഷേധംനടത്തിയവരെതുടര്‍ച്ചയായി വെടിവച്ച് കൊന്ന ഇസ്‌റാഈല്‍ നടപടിക്കെതിരേ പ്രതികരിക്കാന്‍ സാധിക്കാത്തതിനാല്‍ യു.എന്‍ 'തീര്‍ന്നു'വെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
ജറൂസലിമില്‍ യു.എസ് എംബസി തുറക്കുന്നതില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരേ ഇസ്‌റാഈല്‍ നടത്തിയ വെടിവയ്പില്‍ 61 ഫലസ്തീനകളാണ് കൊല്ലപ്പെട്ടത്. 2,700 പേര്‍ക്ക് പരുക്കേറ്റു.
ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയ നടപടിക്കെതിരേ യു.എന്‍ പൊതു സഭ പ്രമേയം പാസാക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മിവല്‍ട്ട് കവ്‌സോഗ്ലു ആവശ്യപ്പെട്ടു.
ഗസ്സയില്‍ ഇസ്‌റാഈലിന്റെ ആക്രമണങ്ങള്‍ പരിശോധിക്കാനായി സ്വതന്ത്ര കമ്മിഷനെ നിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ ഫലസ്തീനികള്‍ക്കെതിരേ സൈന്യം ആക്രമണം നടത്തുന്നതില്‍ പ്രതിഷേധിച്ച് ഇസ്‌റാഈല്‍ സ്ഥാനപതിയെ തുര്‍ക്കി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇസ്‌റാഈലിലേക്ക് മടങ്ങണമെന്ന് സ്ഥാനപതി ഇയ്താന്‍ നാവയോട് തുര്‍ക്കി വിദേശകാര്യമന്ത്രാലയമാണ് ആവശ്യപ്പെട്ടത്. ഇസ്‌റാഈലിലെയും യു.എസിലെയും തങ്ങളുടെ സ്ഥാനപതികളെ തുര്‍ക്കി തിരിച്ചുവിളിച്ചിരുന്നു.
യു.എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെയും തുര്‍ക്കി ശക്തമായി വിമര്‍ശിച്ചു.
2010ല്‍ ഗസ്സയിലേക്ക് തുര്‍ക്കിയുടെ നേതൃത്വത്തില്‍ അയച്ച സന്നദ്ധ സഹായ കപ്പല്‍ ഇസ്‌റാഈല്‍ തടഞ്ഞതോടെയാണ് ഇരു രാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധങ്ങള്‍ക്കിടയില്‍ വിള്ളല്‍വീണത്. സംഭവത്തില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ പത്തോളം തുര്‍ക്കി സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  9 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  28 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago