മരണക്കുരുക്കായി റോഡ്; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം
ഉരുവച്ചാല്‍: യാത്രക്കാരുടെ ജീവനു ഭീഷണിയുയര്‍ത്തി ഉരുവച്ചാല്‍-മട്ടന്നൂര്‍ റോഡ്. മട്ടന്നൂരിനും ഉരുവച്ചാലിനുമിടയില് ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി അപകടങ്ങളാണു നടന്നത്. അപകടത്തിനിടയാക്കിയ മിനിലോറി ഡ്രൈവര്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയുമുണ്ടായി.
പഴശി വെസ്റ്റ് യു.പി സ്കൂള്‍, നെല്ലൂന്നി പെട്രോള്‍ പമ്പ്, നിടുവോട്ടുക്കുന്ന് എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകടങ്ങളും നടക്കുന്നത്. ഇവിടെ അപകടത്തില്‍പ്പെട്ട് നിരവധിപേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. റോഡില്‍ സൂചനാബോര്‍ഡുകള്‍ ഇല്ലാത്തതും കൊടും വളവുമാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പഴശ്ശി സ്കൂളിന് സമീപത്തെ വളവ് അപകടമേഖലയായിരിക്കുകയാണ്. സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ ജീവനു വന്‍ ഭീഷണിയാണ് ഇവിടെയുള്ളത്.
കെ.എസ്.ടി.പിയുടെ റോഡ്പണി നടക്കുന്നതിനാല്‍ മിക്കയിടങ്ങളിലും റോഡുകള്‍ വെട്ടിമുറിച്ചിരിക്കുകയാണ്. ഇത് പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഇവിടെ അപകടത്തില്‍പെടാന്‍ കാരണമാകുകയും ചെയ്യുന്നു.
ആവശ്യമായ നടപടികളെടുക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."