കേരള ബാങ്ക് സഹകരണ മേഖലയിലെ പണം ധൂര്‍ത്തടിക്കാന്‍: ചെന്നിത്തല
കണ്ണൂര്‍: സഹകരണ മേഖലയിലെ പണം മുഴുവന്‍ ധൂര്‍ത്തടിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തെ യു.ഡി.എഫ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ സമ്മേളനം കൃഷ്ണമേനോന് വനിതാ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വയനാട്ടിലെ ജില്ലാബാങ്ക് പിരിച്ചുവിട്ടത് ഇതിന്റെ ഭാഗമായാണ്. ഈ തീരുമാനം നിലവിലുള്ള ത്രീടയര്‍ സംവിധാനത്തിന് എതിരാണ്.
എസ്.ബി.ടി, എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനെതിരെ ശക്തമായ സമര രംഗത്തുള്ള ഇടതുപക്ഷക്കാരാണ് ഇപ്പോള്‍ ജില്ലാ ബാങ്കുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് എം രാജു അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി,
ചാള്‍സ് ആന്റണി, പി.കെ രാജീവന്, പി.ഡി മാത്യു, അശോകന് കുറുങ്ങാപ്പള്ളി സംസാരിച്ചു.
ഭാരവാഹികളായി ലക്ഷ്മണന് തുണ്ടിക്കോത്ത് (പ്രസി), കെ.എ തങ്കച്ചന് (ജന.സെക്ര), അനുപ്രകാശ് (ട്രഷ), പി സുരേന്ദ്രന്, നിസാര്‍ എന്‍, സുരേഷ് ബാബു (വൈസ് പ്രസി), മനോ
ജ് കുമാര്‍, കെ പ്രീത, യു സജീവന്, പി ബിന്ദു (ജോ.സെക്ര), പി.
എം ഭാഗ്യനാഥന്(ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."