ആല്‍ബര്‍ട്ട് റോക്ക പരിശീലക സ്ഥാനമൊഴിഞ്ഞു
ബംഗളൂരു: സ്പാനിഷ് പരിശീലകന് ആല്‍ബര്‍ട്ട് റോക്ക ബംഗളൂരു എഫ്.സി വിടാന്‍ തീരുമാനിച്ചു. രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നതോടെയാണ് റോക്ക പരിശീലക സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്.
രണ്ട് വര്‍ഷം ടീമിനെ പരിശീലിപ്പിച്ച മുന്‍ ബാഴ്സലോണ അസിസ്റ്റന്റ് കോച്ചായിരുന്ന 55 കാരനായ റോക്ക മികച്ച ഫലങ്ങള്‍ സൃഷ്ടിച്ചാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. കോച്ചും ബംഗളൂരു ടീമും ടീം വിടുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് കരാര്‍ നീട്ടാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. അഭാനി ലിമിറ്റഡ് ധാക്ക ടീമിനെ 4-0ത്തിന് കീഴടക്കി ബംഗളൂരു എ.എഫ്.സി കപ്പിന്റെ സെമിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് റോക്കയുടെ തീരുമാനം.
2016 ജൂലൈയിലാണ് റോക്ക ബംഗളൂരു പരിശീലകനായി ചുമതലയേറ്റത്. ആ വര്‍ഷം എ.എഫ്.സി കപ്പിന്റെ ഫൈനലിലേക്ക് മുന്നേറി ചരിത്രം സൃഷ്ടിക്കാന്‍ ടീമിന് സാധിച്ചു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് ബംഗളൂരു സ്വന്തമാക്കി. 2017ല്‍ ഫെഡറേഷന് കപ്പും ഈ വര്‍ഷം അരങ്ങേറിയ പ്രഥമ സൂപ്പര്‍ കപ്പും സ്വന്തമാക്കി ബംഗളൂരു 2013ല്‍ ക്ലബ് നിലവില്‍ വന്ന ശേഷം എല്ലാ സീസണിലും ഒരു കിരീടമെന്ന നേട്ടം നിലനിര്‍ത്തുകയും ചെയ്തു. ഈ വര്‍ഷം നടാടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പോരാട്ടത്തില്‍ മത്സരിച്ച ബംഗളൂരു ഫൈനലിലെത്തി രണ്ടാം സ്ഥാനവും നേടിയിരുന്നു.
കോച്ചിങ് കരിയറിലെ ഏറ്റവും മികച്ച നാളുകളെന്ന നിലയില്‍ ബംഗളൂരു ടീമിലെ കാലം തന്റെ സ്മരണയില്‍ എപ്പോഴുമുണ്ടാകുമെന്ന് റോക്ക വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."