കയര്‍ഭൂവസ്ത്രം ശില്‍പശാല ഇന്ന്: മൂന്ന് മന്ത്രിമാര്‍ പങ്കെടുക്കും
പാലക്കാട്: ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് വിവിധ പദ്ധതികളുടെ നിര്‍വഹണം നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി.
ഇതിന്റെ ഭാഗമായി ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമായുള്ള ജില്ലാതല ശില്‍പശാല ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹോട്ടല്‍ ഫോര്‍ട്ട് പാലസ് സമ്മേളന ഹാളില്‍ നടക്കും.
ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് അധ്യക്ഷനാവും. കൃഷി വുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍, ജല-വിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ്, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ആന്‍ഡ് ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ പി. മേരിക്കുട്ടി പങ്കെടുക്കും.
ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്തല അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."