മരിച്ച സൈനികരുടെ കുടുംബത്തിന് ധനസഹായം കൈമാറി
പാലക്കാട്: സൈനിക സേവനത്തിനിടയില്‍ മരിച്ച പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി എം.ജെ. ശ്രീജിത്തിന്റെ കുടുംബത്തിനുള്ള സഹായവും, പാമ്പുകടിയേറ്റു മരിച്ച പെരിങ്ങോട്ടുകുറിശ്ശി പരിത്തിപ്പുള്ളി കങ്കംപുര വീട്ടില്‍ സജീഷിന്റെ ഭാര്യ പ്രസീതയ്ക്കുള്ള ധനസഹായവും നിയമ-സാംസ്കാരിക-പട്ടികജാതി-പട്ടിക വര്‍ഗ-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന് കൈമാറി. ശ്രീജിത്തിന്റെ മാതാവ് ഉഷാകുമാരിക്ക് 10 ലക്ഷം രൂപയും പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി കങ്കംപുര വീട്ടില്‍ പാമ്പ് കടിയേറ്റു മരിച്ച ജവാന് കെ.ആര് സജീഷിന്റെ ഭാര്യ പ്രസീതയ്ക്ക് നാല് ലക്ഷം രൂപയും മന്ത്രി കൈമാറി.
മന്ത്രിക്കൊപ്പം പാലക്കാട് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ഗോപിനാഥ്, എന്നിവരുമുണ്ടായിരുന്നു. ഈ കഴിഞ്ഞ 16ന് മരിച്ച പാലക്കാട് ടൗണ്‍ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കോട്ടായി ചമ്പ്രക്കുളം തോട്ടത്തില്‍ ഉദയകുമാറിന്റെ വസതിയും സന്ദര്‍ശിച്ച മന്ത്രി മാതാപിതാക്കളെയും മക്കളെയും ആശ്വസിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."