ഹ്യുവായി സഊദിയില്‍ പരിശീലന സ്മാര്‍ട് സിറ്റി നിര്‍മ്മിക്കുന്നു
റിയാദ്: പ്രമുഖ ചൈനീസ് കമ്പനിയായ ഹ്യുവായി സഊദിയില്‍ പരിശീലന സ്മാര്‍ട് സിറ്റി നിര്‍മ്മിക്കുന്നു. റോയല്‍ കമ്മീഷന് ഫോര്‍ ജുബൈല്‍ ആന്‍ഡ് യാമ്പു എന്നിവയുമായാണ് ഹ്യുവായി ഇതിനായുള്ള കരാറില്‍ ഒപ്പു വെച്ചത്. സഊദി ഭരണാധികാരി സല്മാന് ഇബ്നു അബ്ദുല്‍ അസീസ് രാജാവിന്റെ ചൈന സന്ദര്‍ശനത്തിനിടെയാണ് ഇതിനായുള്ള കരാറില്‍ ഏര്‍പ്പെട്ടത്. കരാര്‍ പ്രകാരം സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ട്രെയിനിങ് അക്കാദമികള്‍ രാജ്യത്ത് ഉടന്‍ തന്നെ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും.
നാഴികക്കല്ലെന്നു വിശേഷിപ്പിക്കുന്ന കരാര്‍, സഊദി വിഷന്‍ 2030 മായി ബന്ധപ്പെട്ടു നടത്തുന്ന സ്വദേശി വല്‍ക്കരണ പദ്ധതികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണെന്നു സഊദി അധികൃതര്‍ പറഞ്ഞു.
സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ് മെന്റ് അതോറിറ്റി (സാഗിയ) യുമായി ചേര്‍ന്ന് കൊമേഴ്സ് ആന്‍ഡ് സഹകരണ നിക്ഷേപ മന്ത്രാലയം, കൗണ്‍സില്‍ ഓഫ് സഊദി ചേംബര്‍, സഊദി അരാംകോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."