HOME
DETAILS
MAL
ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍
backup
May 18 2018 | 03:05 AM
വടകര: അഴിയൂരില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. തലശേരി കോടിയേരി പുന്നോല്‍ നടേമ്മല്‍ മുഹമ്മദ് അസ്കറിനെയാണ് (30) വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഓട്ടോയില്‍ കടത്തുകയായിരുന്ന 3.06 ഗ്രാം ബ്രൗണ്‍ഷുഗറും 27 മയക്കുഗുളികകളും പിടിച്ചെടുത്തു. തലശേരി, മാഹി, വടകര എന്നിവിടങ്ങളിലെ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
മുംബൈയില്‍ നിന്നു മംഗലാപുരം വഴിയാണ് ഇയാള്‍ മയക്ക്മരുന്ന് എത്തിക്കുന്നത്. മുന്‍പും ഇയാള്‍ മയക്കുമരുന്ന് കടത്തിയിരുന്നെങ്കിലും പിടയില്പെടാതെ രക്ഷപ്പെടുകയായിരുന്നു. ഇത്തവണ പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."