ദലൈ ലാമയ്ക്ക് ക്ഷണം: ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വരുത്തരുതെന്ന് ഇന്ത്യയോട് ചൈന
ബീജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച് ചൈന രംഗത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന തീരുമാനങ്ങള്‍ ഇന്ത്യ എടുക്കരുതെന്നു ചൈന മുന്നറിയിപ്പുനല്‍കി.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ചില നടപടികള്‍ ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തുന്നുണ്ടെന്നു വിദേശകാര്യ വക്താവ് ഹുവ ച്യൂയിങ് ബീജിങ്ങില്‍ പറഞ്ഞു.
അടുത്തിടെയായി ചൈനയ്ക്കെതിരേ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉഭയകക്ഷി ബന്ധത്തിനു വിള്ളല്‍ വരുത്തുന്ന രീതിയില്‍ നടപടികള്‍ ഉണ്ടാകുന്നു. ചൈനയുടെ ശക്തമായ എതിര്‍പ്പു മറികടന്നാണ് ഇന്ത്യ ദലൈലാമയ്ക്ക് സ്വീകരണം നല്‍കിയത്. ചൈനയ്ക്ക് അനിഷ്ടമാണെന്ന് അറിഞ്ഞിട്ടും ദലൈ ലാമയെ ഇന്ത്യയിലേക്കു ക്ഷണിച്ചതില്‍ അങ്ങേയറ്റം അസന്തുഷ്ടി പ്രകടിപ്പിക്കുന്നതായും ഹുവ ച്യൂയിങ് പറഞ്ഞു.
കഴിഞ്ഞ പതിനേഴിനാണ് ബുദ്ധമതത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ ദലൈലാമ ബിഹാറില്‍ എത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബുദ്ധമതം എന്ന വിഷയത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നായി അനേകം പ്രതിനിധികള്‍ എത്തിയിരുന്നു.
നേരത്തെ ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചപ്പോഴും ചൈന അവരുടെ പ്രതിഷേധം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."