HOME
DETAILS
MAL
സഊദി പൊതുമാപ്പ്; രാജകാരുണ്യത്തിന്റെ ആശ്വാസത്തില്‍ പതിനായിരകണക്കിന് പ്രവാസികള്‍
backup
March 20 2017 | 16:03 PM
ജിദ്ദ: സഊദി രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് മലയാളികളടക്കമുള്ള പതിനായിരകണക്കിന് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കും. ആയിരത്തോളം മലയാളികളടക്കം 10 ലക്ഷത്തോളം വിദേശികളാണ് രാജ്യത്ത് അനധികൃതമായി തങ്ങുന്നതായി സഊദി ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. മാര്‍ച്ച് 29 മുതല്‍ ജൂണ്‍ 24 വരെയുള്ള പൊതുമാപ്പ് തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് രക്ഷപ്പെടാനുള്ള അവസാന അവസരമാണ്. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തുമ്പോള്‍ 'നിയമലംഘകരില്ലാത്ത രാജ്യമെന്ന' പദവിക്കുവേണ്ടിയുള്ള കാമ്പയിനാണിതെന്ന എടുത്തുപറഞ്ഞത് ഏറെ ശ്രദ്ധേയമാണ്.
അതേ സമയം പിഴയും തടവും ശിക്ഷയും കൂടാതെ അനധികൃത താമസക്കാര്‍ക്കും ഹുറൂബാക്കപ്പെട്ടവര്‍ക്കും രാജ്യം വിടാമെന്നതാണ് പുതുതായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഏറ്റവും അനുകൂല ഘടകം. നേരത്തെ നാട് കടത്തപ്പെട്ടാല്‍ വീണ്ടും സഊദിയിലേക്ക് വരാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പുതിയ പൊതുമാപ്പ് പ്രകാരം തടസ്സങ്ങളേതുമില്ലാതെ സ്വദേശങ്ങളിലേക്ക് മടങ്ങി നിയമപരമായി തിരിച്ചു വരാം. ഹജ്ജ്, ഉംറ ഉള്‍പെടെ ആവശ്യങ്ങള്‍ക്ക് വീണ്ടും സഊദി അറേബ്യയിലേക്ക് വരാമെന്നത് ഏറെ ആശ്വാസവും പലര്‍ക്കും വലിയ ആഹ്ലാദമാണ് നല്‍കുന്നത്.
പ്രവാസി കുടിയേറ്റമുണ്ടായ ശേഷം സഊദിയില്‍ നിയമലംഘകര്‍ക്ക് വേണ്ടിയുള്ള വിപുലമായ ആദ്യ പൊതുമാപ്പുണ്ടാകുന്നത് 1997 കാലത്താണ്. ലക്ഷക്കണക്കിനാളുകള്‍ക്ക് പിഴയും തടവുശിക്ഷയും ഒന്നുമില്ലാതെ സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള അവസരമാണ് അന്നുണ്ടായത്. ശേഷം 16 വര്‍ഷത്തിന് ശേഷം 2013 മേയ് മാസത്തില്‍ നിതാഖാത്തുമായ ബന്ധപ്പെട്ട ഇളവുകാലത്തിന്റെ രൂപത്തിലാണ് അതെത്തിയത്. അന്ന് ഒന്നരലക്ഷത്തോളം ഇന്ത്യാക്കാരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ അയ്യായിരത്തോളം മലയാളികളുമുണ്ടായിരുന്നു.
അതേ സമയം ഒളിച്ചോടിയതായി തൊഴിലുടമ റിപ്പോര്‍ട്ട് ചെയ്ത ഹുറൂബിന്റെ പട്ടികയിലുള്ള മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. അനുമതിയില്ലാതെ ജോലിക്കു ഹാകരാകുന്നില്ല (മുതഗൈബ് അന്‍ അല്‍ അമല്‍) എന്നു രേഖപ്പെടുത്തിയുള്ളവര്‍ക്കു മാത്രമാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക. പിടികിട്ടാപ്പുള്ളികള്‍, കൊടുംകുറ്റവാളികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഹുറൂബായവര്‍ക്കും പൊതുമാപ്പില്ല. ആരോപണങ്ങള്‍ നേരിടുന്നവര്‍ ജവാസാതിനു കീഴിലെ തര്‍ഹീലില്‍ ഹാജരാകണം. ഇവരെ വിദേശ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിനു കൈമാറും. പിന്നീട് വാഫിദിന്‍ സെക്ഷനില്‍ ഇത്തരക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കും. ആരോപണം ഉന്നയിച്ച് പരാതി നല്‍കിയത് തൊഴിലുടമയാണെങ്കില്‍ ആക്ഷേപമില്ലെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ ഇത്തരക്കാര്‍ക്ക് രാജ്യം വിടാന്‍ അവസരം ലഭിക്കും. ഇതിനു പുറമെ ഗതാഗത നിയമ ലഘനത്തിന് പിഴയടക്കേണ്ടവര്‍ക്കും അതും അടക്കേണ്ടിവരും. വിസ നിയമലംഘനങ്ങള്‍ക്കുള്ള പിഴ മാത്രമാണ് പൊതുമാപ്പിന്റെ പരിധിയില്‍ വരുന്നതെന്നും മറ്റു പിഴകള്‍ ഒഴിവാക്കിയിട്ടില്ലെന്നും നിയമ വിദഗ്ധര്‍ പറഞ്ഞു.
അതേ സമയം കെ.എം.സി.സി, നവയുഗം, ഒ.ഐ.സി.സി, നവോദയ, എസ്.കെ.ഐ.സി, പി.എം.എഫ് തുടങ്ങിയ സംഘടനകളുടെയും സാമൂഹി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സഊദിയുടെ വിവിധ പ്രവിശ്യകളില്‍ ഇപ്പോള്‍ തന്നെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി ആളുകളെ നാട്ടിലേക്ക് അയക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം സജീവമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും ഉത്തരേന്ത്യക്കാര്‍ അടക്കം പല പ്രവാസികളും സഹായത്തിന് ഏറെ ആശ്രയിച്ചിരുന്നതും മലയാളി സന്നദ്ധ പ്രവര്‍ത്തകരെ തന്നെയായിരുന്നു. മലയാളി സമൂഹത്തിനിടയില്‍ ഇക്കാര്യത്തിലുള്ള അവബോധവും ജാഗ്രതയും കാരണം അന്ന് കിട്ടിയ അവസരത്തില്‍ രക്ഷപ്പെട്ടത് ലക്ഷകണക്കിന് ഇന്ത്യക്കാര്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."