കുടുംബശ്രീയില്‍ നടക്കുന്നത് അറിയുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍: കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം
കോഴിക്കോട്: കോര്‍പറേഷനിലെ കുടുംബശ്രീ പ്രവര്‍ത്തനത്തിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. കുടുംബശ്രീയില്‍ നടക്കുന്നത് കൗണ്‍സിലര്‍മാരെ അറിയിക്കാറില്ലെന്നായിരുന്നു പ്രധാന ആരോപണം. കോണ്‍ഗ്രസ്, മുസ്ല ിംലീഗ്, ബി.ജെ.പി അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുടുംബശ്രീ ഓരോ വാര്‍ഡിലും നടത്തുന്ന പ്രവര്‍ത്തനം സംബന്ധിച്ച് കൗണ്‍സിലര്‍മാരെ അറിയിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞ് കാര്യങ്ങള്‍ അറിയേണ്ട ഗതികേടാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
കുടുംബശ്രീ സി.ഡി.എസിന്റെ കീഴിലുള്ള ബാലസഭ മുഖേന രൂപീകരിച്ച ബാന്റ് സെറ്റിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തത് അറിയിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അംഗം അഡ്വ. പി.എം നിയാസ് പറഞ്ഞു. ഇതുസംബന്ധിച്ച അജണ്ട പരിഗണിച്ചപ്പോഴാണ് അഡ്വ. നിയാസ് തന്റെ പ്രതിഷേധം അറിയിച്ചത്.
നിയാസ് പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷത്തുളള എം.പി സുരേഷ്, വി.ടി സത്യന് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതിനെതുടര്‍ന്ന് ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നേരിയ തോതില്‍ വാക്കേറ്റമുണ്ടായി. ബാന്റ് സംഘം രൂപീകരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പ്രൊജക്ട് ഓഫിസര്‍ റംസി ഇസ്മായില്‍ സംസാരിച്ചതും പ്രതിഷേധത്തിന് കാരണമായി. ചെയറില്‍നിന്ന് ക്ഷണിക്കുന്നതിന് മുന്‍പ് പ്രൊജക്ട് ഓഫിസര്‍ സംസാരിച്ചത് തെറ്റായ കീഴ്വഴക്കമാണെന്ന് സി. അബ്ദുറഹ്മാന് ആരോപിച്ചു. ഡെപ്യൂട്ടി മേയര്‍ പിന്നീട് റംസി ഇസ്മായിലിനെ സംസാരിക്കാന്‍ അനുവദിച്ചു.
കൗണ്‍സിലര്‍മാരുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ തയാറാകുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സി. അബ്ദുറഹ്മാന് പറഞ്ഞു.
കുടുംബശ്രീ സംബന്ധമായ പരിപാടികളും അറിയിപ്പുകളും യഥാസമയം കൗണ്‍സിലര്‍മാരെ അറിയിക്കണമെന്നകാര്യം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് പറഞ്ഞു. എന്നാലിപ്പോഴും അതുണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ പ്രൊജക്ട് ഓഫീസറുടെ ഭാഗത്തുനിന്ന് ശ്രദ്ധയുണ്ടാകണമെന്നും ഡെപ്യൂട്ടി മേയര്‍ കര്‍ശന നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."