ദേശീയ ദുരന്തനിവാരണസേനാ ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രാദേശിക ആസ്ഥാന നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഒ.പി. സിങ് ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലെ തിരുവാങ്കുളത്താണ് റീജ്യണല്‍ റെസ്‌പോണ്‍സ് സെന്റര്‍ വരുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. ബി.പി.സി.എല്ലിന്റെ വകയായ അഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കുകയാണ്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. വര്‍ഷങ്ങളായി ദുരന്തനിവാരണ അതോറിറ്റിയുടെ ആവശ്യമായിരുന്നു ഇത്.
പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ താല്‍ക്കാലികമായാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. സേനയ്ക്ക് താമസിക്കാന്‍ ആസ്ഥാനമില്ലാത്തതിനാലാണ് താല്‍ക്കാലിക സേവനത്തിനായി സേനയെ കൊണ്ടുവരുന്നത്.
തമിഴ്‌നാട്ടിലെ ആരക്കോണത്തു നിന്നാണ് സേനയെ എത്തിക്കുന്നത്. എന്നാല്‍, കൊച്ചിയില്‍ സേനയുടെ റീജണല്‍ ആസ്ഥാനം വന്നാല്‍ പ്രകൃതിക്ഷോഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കും. പ്രകൃതി ദുരന്തങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍ വിദഗ്ധ പരിശീലനം നേടിയവരാണ് സേനയിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."