HOME
DETAILS

കടന്നുപോയത് ജനവഞ്ചനയുടെ രണ്ടുവര്‍ഷം: ചെന്നിത്തല

  
backup
May 18 2018 | 19:05 PM

%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%aa%e0%b5%8b%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86



തിരുവനന്തപുരം: ജനവഞ്ചനയുടെ രണ്ടു വര്‍ഷമാണു കടന്നുപോയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച വഞ്ചനാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം ശരിയാക്കുമെന്നുപറഞ്ഞ് അധികാരത്തിലേറിയവര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. യു.ഡി.എഫ് ഭരണത്തിന്റെ ആദ്യത്തെ രണ്ടു വര്‍ഷക്കാലത്താണ് പ്രധാനപ്പെട്ട എല്ലാ വികസനപദ്ധതികള്‍ക്കും തുടക്കമിട്ടത്. എന്നാല്‍, ഇടതു ഭരണത്തിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏതെങ്കിലും ഒരു പദ്ധതി പുതുതായി ആരംഭിക്കാനായോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ മരവിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. കൊച്ചി മെട്രോ യു.ഡി.എഫിന്റെ സംഭാവനയാണ്. ലൈറ്റ് മെട്രോ ആരംഭിക്കാനുള്ള നടപടികളും തുടങ്ങിയതാണ്. എന്നാല്‍, പിണറായി സര്‍ക്കാര്‍ ലൈറ്റ് മെട്രോയ്ക്കു പകരം ഓടിച്ചത് ഇ. ശ്രീധരനെ ആയിരുന്നു.
ലൈഫ് പദ്ധതി പ്രകാരം ഒരു വീടു പോലും നിര്‍മിച്ചുനല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. പട്ടിക വിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മാണം പോലും മുടങ്ങി. മൂന്നാറിലെ കൈയേറ്റങ്ങളെ സാധൂകരിക്കാനാണു ഹരിതകേരളം പദ്ധതി ആവിഷ്‌കരിച്ചത്. അഴിമതി, ധൂര്‍ത്ത്, കെടുകാര്യസ്ഥത എന്നിവയാണ് ഇടതു ഭരണത്തിന്റെ മുഖമുദ്ര. കേരളത്തില്‍ പൊലിസ് രാജാണ്. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദനവും തുടര്‍ക്കഥയായെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ആര്‍.എസ്.പി നേതാവ് എ.എ അസീസ്, കേരളാ കോണ്‍ഗ്രസ് (ജേക്കബ് ) നേതാവ് ജോണി നെല്ലൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ബീമാപ്പള്ളി റഷീദ്, സി.എം.പി നേതാവ് എം.പി സാജു, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, നെയ്യാറ്റിന്‍കര സനല്‍, വി.എസ് ശിവകുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാരിനെതിരേ യു.ഡി.എഫ് തയാറാക്കിയ കുറ്റപത്രവും പൊതുയോഗത്തില്‍ വായിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago