HOME
DETAILS
MAL
മത്സ്യത്തൊഴിലാളി വനിത മാര്‍ച്ച്
backup
March 21 2017 | 03:03 AM
ചാവക്കാട്: സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, വിലകയറ്റം തടയുക, ബി.പി എല്‍ മുന്‍ഗണനാ ലിസ്റ്റില്‍ മത്സ്യതൊഴിലാളികളേയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യ തൊഴിലാളി യൂണിയന് (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് പോസ്റ്റോഫിസിലേക്ക് വനിത മാര്‍ച്ചും ധര്‍ണയും നടത്തി. മുല്ലത്തറ സെന്ററില്‍നിന്നാരംഭിച്ച മാര്‍ച്ചിനു ശേഷം നടന്ന ധര്‍ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. ഷീലാ രാജ്കമല് അധ്യക്ഷനായി. മത്സ്യ തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ് കെ .വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ, സെക്രട്ടറി ഐ.കെ വിഷ്ണുദാസ്, പി.ആര് കറപ്പന്, ചാവക്കാട് നഗരസഭ ചെയര്മാന് എന്‍.കെ അക്ബര്‍, വി.വി അനിത, റീന കരുണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."