ജന്‍ഡര്‍ റിസോര്‍സ് സെന്ററിന്റെ ഉദ്ഘാടനം ബൃന്ദാ കാരാട്ടിനെ കൊണ്ട് നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് കോണ്‍ഗ്രസ്
പാലക്കാട്: ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴില്‍ അട്ടപ്പാടിയില്‍ കുടുംബശ്രീ ആരംഭിക്കുന്ന ജന്‍ഡര്‍ റിസോര്‍സ് സെന്ററിന്റെ ഉദ്ഘാടനം സി.പി.എം നേതാവ് ബൃന്ദ കാരാട്ടിനെ കൊണ്ട് നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഇതു പാലിക്കാതെ പരിപാടി ഉദ്ഘാടനം നടത്തിപ്പിച്ച കുടുംബശ്രീ മിഷന് ഉദ്യോഗസ്ഥര്ക്കെതിരേ നിയമ നടപടിഎടുക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉദ്ഘാടനത്തിന് നേരത്തെ തീരുമാനിച്ചത് എ.കെ. ബാലനെയാണ്. മന്ത്രി എത്താത്തതിനാലാണ് രാഷ്ട്രീയ നേതാവായ ബൃന്ദയെ കൊണ്ട് ഉദ്ഘാടനം നടത്തിച്ചത്.
ജനപ്രതിനിധിയായ രാഷ്ട്രീയ നേതാവിന് വേണമെങ്കില്‍ ഉദ്ഘാടനം നടത്താം. എന്നാല്‍ ബൃന്ദ സി.പി.എമ്മിന്റെ ദേശീയ നേതാവ് മാത്രമാണ്. ഇതു പ്രോട്ടോക്കോളിന് വിരുദ്ധമാണ്. അധ്യക്ഷനായത് ഷംസുദ്ധീന് എം.എല്‍.എ ആണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ. സുമേഷ്, പി.വി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
സ് സ്കൂളിലാണ് പരിപാടി രെജിസ്റ്റേഷന്‍ 9567799581 എന്ന നമ്പറില്‍ വിളിക്കുക. പി.എം. ഹരിദാസും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."