അഞ്ചാം വര്‍ഷക്കാരുടെ ലിസ്റ്റ്: സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയില്‍
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകരില്‍ അഞ്ചാം വര്‍ഷക്കാരായ 65നും 69നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം നല്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടി സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു.
65 നും 69 നും ഇടയില്‍ പ്രായമുള്ളവരുടെ കവര്‍ നമ്പറില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് കൂടി അവസരം നല്‍കണമെന്നാണ് ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം. കവറില്‍ ഉള്‍പ്പെട്ട ഭാര്യക്കോ, മറ്റൊരാള്‍ക്കോ അവസരം നല്കിയാല് കൂടുതല്‍ പേര്‍ക്ക് തീര്‍ഥാടനത്തിന് പോകാന്‍ കഴിയുമെന്ന് കമ്മിറ്റി സുപ്രിം കോടതിയില്‍ നല്കിയ ഹരജിയില്‍ പറഞ്ഞു.
അഞ്ചാം വര്‍ഷക്കാരില്‍ 65 നും 69 നും ഇടയില്‍ പ്രായമുള്ള 1102 പേര്‍ക്കാണ് കേരളത്തില്‍ നിന്ന് അവസരം ലഭിച്ചിരുന്നത്. ഇവരില്‍ 292 പേര് മാത്രമാണ് പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചത്. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."