കുരുടന്‍കടവ് പാലം 24ന് തുറന്നുകൊടുക്കും
കുറ്റ്യാടി: കാവിലുംപാറ മരുതോങ്കര എന്നി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മേലെ കുരുടന്‍കടവ് പാലം ഉദ്ഘാടനത്തിനൊരുങ്ങി. വര്‍ഷങ്ങല്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാലം യാഥാര്‍ഥ്യമാവുന്നത്.
24ന് രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. ഏഴരക്കോടി രൂപചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം ഗതാഗതയോഗ്യമാവുന്നതോടെ തൊട്ടില്‍പ്പാലത്തുനിന്ന് പശുക്കടവിലേക്ക് അഞ്ചരകിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ കഴിയും. 2009ല്‍ തറക്കല്ലിട്ട പാലത്തിന്റെ പണി ആദ്യ കരാറുകാരന് രണ്ട് സ്പാനുകള്‍ നിര്‍മിച്ച് പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് പാലം നിര്‍മാണം പുനരാരംഭിച്ചത്. കഴിഞ്ഞ നവംബറോടെ പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം നീണ്ടു പോകുകയായിരുന്നു.
കുരുടന്‍കടവ് വരെ കെ.എസ്.ആര്.ടി.സി ബസ്ഓടിയിരുന്നെങ്കിലും റോഡ് തകര്‍ന്നതോടെ ബസ് സര്‍വിസ് നിലച്ചു. പാലം യാഥാര്‍ഥ്യമാവുന്നതോടെ തകര്‍ന്ന റോഡ് അറ്റകുറ്റപ്പണി നടത്തി നിര്‍ത്തിവച്ച ബസ് സര്‍വിസ് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മലയോര ജനത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."