HOME
DETAILS

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം: മിഴിവേകി വര്‍ണാഭമായ ഘോഷയാത്ര

  
backup
May 19, 2018 | 1:50 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b5-6

 

കഴക്കൂട്ടം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന ജില്ലാതല ഉദ്ഘാടനം വര്‍ണാഭമായ ഘോഷയാത്രയും വലിയ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. കാര്യവട്ടം ക്യാംപസിനു മുന്നില്‍ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ , വി. ജോയ് എം.എല്‍.എ, നഗരസഭാ മേയര്‍ വി.കെ പ്രശാന്ത,് വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി എന്നിവര്‍ നേതൃത്വം നല്‍കി.
തെയ്യം ഉള്‍പ്പടെയുള്ള കേരളത്തിന്റെ നിരവധി തനത് കലാരൂപങ്ങള്‍, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകള്‍, എന്‍.സി.സി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നെത്തിയവാദ്യമേളങ്ങളൂം കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി.
എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശം നല്‍കുന്ന ഫ്‌ളോട്ട്, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങള്‍സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഉദ്ഘാടന സ്ഥലത്ത് എത്തുന്നതിനും ആനുകൂല്യം കൈപ്പറ്റുന്നതിന് സംവിധാനങ്ങള്‍ അതത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഒരുക്കിയിരുന്നു.
ചിട്ടയായ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനം വാന്‍ ജനപങ്കാളിത്തമുണ്ടായ പരിപാടിയെ വന്‍ വിജയത്തിലെത്തിച്ചു. പരിപാടിയോട് അനുബന്ധിച്ച് വൈലോപ്പള്ളി സംസ്‌കൃതി ഭവനും, വയലാര്‍ സാംസ്‌കാരിക വേദിയും സംയുക്തമായി സ്മൃതിഗീതം എന്ന സംഗീത പരിപാടിയും വേദിയില്‍ അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  a day ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  a day ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  a day ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  a day ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

latest
  •  a day ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  a day ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  a day ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  a day ago